Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ബയോമെട്രിക് മസ്റ്ററിങ്

കേരള ബീഡി- ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2024 ഡിസംബര്‍ 31 വരെ ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണം. മസ്റ്ററിങ് ചെയ്ത ഗുണഭോക്താക്കള്‍ ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കണം. ഫോണ്‍: 0497 2706133

മുട്ടക്കോഴി വിതരണം

മുണ്ടയാട് മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഉല്‍പാദന കാലാവധി (ഒന്നരവര്‍ഷം) കഴിയാറായ ഗ്രാമശ്രീ മുട്ടക്കോഴികള്‍ വിതരണത്തിന് തയ്യാറായതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കിലോയ്ക്ക് 100 രൂപ നിരക്കില്‍ 13,14 തീയതികളിലാണ് വില്‍പ്പന. ആവശ്യമുള്ളവര്‍ക്ക് ജൂണ്‍ 12ന് രാവിലെ 10 മണി മുതല്‍ ബുക്ക് ചെയ്യാം. ഫോണ്‍- 04972721168

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലയില്‍ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം 200 ആറില്‍ കവിയാത്ത വിസ്തൃതിയിലുള്ള ഭൂമികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്നതിന് ഈ മേഖലയില്‍ അവഗാഹവും പരിചയ സമ്പത്തുമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഈ മേഖലയിലുള്ള പ്രവൃത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 21 ന് വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. എസ്ഐഎ പഠനം നടത്തുന്നതിനുള്ള ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് കവറിന് പുറത്ത് പ്രത്യേകം സൂചിപ്പിക്കണം. ഫോണ്‍: 0497 2700645

ഐടിഐ പ്രവേശനം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐടിഐ കളിലായി 14 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ബോര്‍ഡിന്റെ വെബ്സൈറ്റ് www.labourwelfarefund.in വഴി പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത 10-ാം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് പ്രതിമാസം 300/രൂപ സ്‌റ്റൈപന്റ് നല്‍കും. ധനുവച്ചപുരം – വയര്‍മാന്‍, ചാക്ക – ടര്‍ണര്‍, ആറ്റിങ്ങല്‍ – മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കൊല്ലം – മെക്കാനിക്ക് ഡീസല്‍, ഏറ്റുമാനൂര്‍ -വെല്‍ഡര്‍/ഫില്‍റ്റര്‍, ചെങ്ങൂര്‍ – മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കളമശ്ശേരി – ഫില്‍റ്റര്‍, ചാലക്കുടി – ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്ക് സിലംസ്, കട്ടപ്പന – വെല്‍ഡര്‍, മലമ്പുഴ – ഇലക്ട്രീഷന്‍, അഴീക്കോട് – ഡ്രാഫ്റ്റ്മാന്‍ സിവില്‍, കോഴിക്കോട് -റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്ങ് ടെക്നീഷ്യന്‍, കണ്ണൂര്‍ – ഇലക്ട്രോണിക്ക് മെക്കാനിക്ക് എന്നിവയാണ് അഡ്മിഷന്‍ ലഭിക്കുന്ന ഗവ.ഐ.ടി.ഐ കളും ട്രേഡുകളും.

അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം

എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു,  യോഗ്യത പ്ലസ്ടു.  https://app.srccc.in/register എന്ന ലിങ്കിലൂടെ ഓലൈനായി ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.  https://srccc.in/download എന്ന ലിങ്കില്‍ നിന്ന് ലാറ്ററല്‍ എന്‍ട്രിക്ക് വേണ്ടിയുള്ള പ്രത്യേക രജിസ്ട്രേഷന്‍ ഫോറം ഡൗലോഡ് ചെയ്ത് എസ്ആര്‍സി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ www.srccc.in വെബ് സൈറ്റില്‍ ലഭിക്കും. ജില്ലയിലെ പഠന കേന്ദ്രം കെവി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം, ചെക്ക്യാട്ടുകാവിന് സമീപം, കയരളം.പി ഒ (വഴി) മയ്യില്‍, കണ്ണൂര്‍ 670602. ഫോണ്‍ : 9495789470, ക്രിയേറ്റീവ് എര്‍ത്ത് മിഡ്‌കെയര്‍, തളിപ്പറമ്പ്, 670141, ഫോണ്‍- 6282880280, 8921272179

ക്വട്ടേഷന്‍ ക്ഷണിച്ചു

തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ കോടതി, അഡീഷണല്‍ ജില്ലാ കോടതി -I, അഡീഷണല്‍ ജില്ലാ കോടതി -II, അഡീഷണല്‍ ജില്ലാ കോടതി -III, അഡീഷണല്‍ ജില്ലാ കോടതി -IV, തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി എന്നിവിടങ്ങളില്‍ നിയമ ജേണലുകള്‍/റിപ്പോര്‍ട്ടുകള്‍ ബൈന്‍ഡ് ചെയ്യുന്നതിന് മുദ്രവെച്ച മത്സര ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 17 ന് വൈകുന്നേരം മൂന്ന് മണി. അന്നേ ദിവസം വൈകുന്നേരം 4.30 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0490 2341008, ഇ-മെയില്‍: dctly@kerala.gov.in

ബാലവേല വിരുദ്ധ വാരാചരണവുമായി തൊഴില്‍ വകുപ്പ്

ലോക ബാലവേല വിരുദ്ധദിനമായ ജൂണ്‍ 12 മുതല്‍ ഒരാഴ്ചക്കാലം കണ്ണൂര്‍  ജില്ലയില്‍ ഊര്‍ജ്ജിതമായ ബാലവേല നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി തൊഴില്‍ വകുപ്പ്. ജില്ലയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ഫാക്ടറികള്‍, കെട്ടിട നിര്‍മ്മാണ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലിടങ്ങളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ വിവിധ സ്‌ക്വാഡുകള്‍ കര്‍ശന പരിശോധന നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ജി. ജയേഷ് അറിയിച്ചു. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയും ബോധവത്കരണവും നടത്തും. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ബാലവേല വിരുദ്ധ പ്രതിജ്ഞ എടുക്കും. ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും 20000/ രൂപ മുതല്‍ 50000/ രൂപ വരെ പിഴയുമാണ് കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നവര്‍ക്കുളള ശിക്ഷ.  ബലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസില്‍ വിവരം അറിയിക്കണം. ഫോണ്‍: 0497 2700353

മസ്റ്ററിംഗ് നടത്തണം

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 തീയതിക്കകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. മുമ്പ് മസ്റ്ററിംഗ് നടത്തിയ പെന്‍ഷനര്‍മാരും വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്നു പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍/ കാസറഗോഡ് ജില്ലയില്‍ നിന്നും അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചു വരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് എസ് എസ് എല്‍ സി, സി ബി എസ് സി, ഐ സി എസ് സി പാഠ്യപദ്ധതിയില്‍ 2024-25 അക്കാദമിക് വര്‍ഷത്തില്‍ പത്താം തരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2970272

ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂത്തുപറമ്പ് ഗവ.ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫിറ്റര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ എന്‍സിവിടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ംംം.ശശേമറാശശൈീി.െസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി ജൂണ്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. ഐടിഐകള്‍ അപേക്ഷയുടെ വെരിഫിക്കേഷന്‍ ജൂണ്‍ 24 ന് വൈകിട്ട് അഞ്ചിനകം പൂര്‍ത്തീകരിക്കണം. ഫോണ്‍: 0495 2364535

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റ ഫര്‍ണിഷിങ്ങ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ആര്‍ക് യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ജൂണ്‍ 25 ന് വൈകുന്നേരം അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 8281574390, 0497 2965390

ക്വട്ടേഷന്‍ ക്ഷണിച്ചു

ആറളം ഫാം ഗവ ഹൈസ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷം ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് 10 മാസ കാലയളവിലേക്ക് 400 കുട്ടികള്‍ക്ക് ഭക്ഷണ പദാര്‍ഥങ്ങള്‍ നിശ്ചിത പ്രകാരം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ആറളം ഗ്രാമപഞ്ചായത്തിലുള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 13 ഉച്ചക്ക് രണ്ട് വരെ. ഫോണ്‍ : 8075850176, 0497 2700357

ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍

എംപിഎല്‍എഡിഎസ് പദ്ധതി പ്രകാരം കെ. സുധാകരന്‍ എംപിയുടെ 2025-26 വര്‍ഷത്തെ പ്രാദേശിക വികസന നിധിയില്‍ നിന്നും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ വാര്‍ഡുകളിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന് ശിശുവികസന പദ്ധതി ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രവും സഹിതം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ജൂണ്‍ 20 ന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 8281999015

ചെങ്ങളായി ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-4, പരിയാരം ഗ്രാമപഞ്ചായത്ത് -വാര്‍ഡ്- 13, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ്-14, കണ്ണൂര്‍ കോര്‍പ്പറേഷന്‍- വാര്‍ഡ്-37,52,08,20, മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി- വാര്‍ഡ്-04, 32, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-01, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-09, 10
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് -വാര്‍ഡ്-18, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-01, കൂടാളി ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-06, മലപ്പട്ടം ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-02, ചിറക്കല്‍ ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-14, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി- വാര്‍ഡ്-32, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്- വാര്‍ഡ്-05, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-02 എന്നീ വാര്‍ഡുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് പദ്ധതി

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് പദ്ധതി പ്രകാരം 2024-25 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി / പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പാരിതോഷികം നല്‍കുന്നതിന്റെ കണ്ണൂര്‍ മേഖല ഉദ്ഘാടനവും പാരിതോഷിക വിതരണവും ജൂണ്‍ 14 ന് രാവിലെ 11 മണിക്ക് തയ്യില്‍ ശ്രീ കുറുമ്പ ഓഡിറ്റോറിയത്തില്‍ നടക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സയ്യിദ് സിയാദ് തങ്ങളുടെ അധ്യക്ഷതയില്‍ രജിസ്ട്രേഷന്‍ മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിക്കും.  കായിക മത്സരങ്ങളില്‍ സംസ്ഥാന തലത്തിലും ദേശീയതലത്തിലും വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും പാരിതോഷികം നല്‍കും.

അപേക്ഷ ക്ഷണിച്ചു

കണ്ണപുരത്തുള്ള ഗവ.കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2025-26 അധ്യയന വര്‍ഷത്തിലെ ദ്വിവത്സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ജൂണ്‍ 30 ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 8590963003

സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക്  അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിസിഎ (പ്ലസ്ടു), ഡിഇടി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ്എസ്എല്‍സി), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി) എന്നീ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 13, ഫോണ്‍ : 8547005048

പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം വിത്ത് കോ-ഓപ്പറേഷന്‍ എന്നീ ബിരുദ കോഴ്സുകള്‍ക്കും എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റ് കണ്ണൂര്‍ യൂണിവേഴ്സിറ്റി സൈറ്റ് മുഖേനയും 50 ശതമാനം സീറ്റ് ഐഎച്ച്ആര്‍ഡി കോളേജ് സൈറ്റ് മുഖേനയും അഡ്മിഷന്‍ നടത്തും. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത ശേഷം tthp://www.ihrdadmission.org  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8547005048, 9847007177,9447964008

ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്

തലശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ബിഎസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  www.admission.kannuruniv–erstiy.ac.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം.  അവസാന തീയതി ജൂണ്‍ 17 വൈകിട്ട് അഞ്ച് വരെ. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇമെയില്‍ : kihmprincipal@gmail.com, ഫോണ്‍ : 0490 2353600, 9567463159, 7293554722

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign