Home News ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1200; കള്ളവോട്ട് തടയാൻ പ്രത്യേക ക്രമീകരണം

ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1200; കള്ളവോട്ട് തടയാൻ പ്രത്യേക ക്രമീകരണം

by Sayana k
0 comments

തിരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500ൽ നിന്ന്‌ 1200 ആയി കുറയ്‌ക്കും. പോളിംഗ് സ്‌റ്റേഷനിൽ എത്തുന്നവർക്ക്‌ മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വോട്ടെടുപ്പുദിവസം രാഷ്ട്രീയപാർട്ടികൾ ക്രമീകരിക്കുന്ന ബൂത്തുകളുടെ ദൂരപരിധി പ്രവേശന കവാടത്തിൽ നിന്നും 100 മീറ്റർ ആയി കുറയ്ക്കും. കള്ളവോട്ട് തടയാൻ പ്രത്യേക ക്രമീകരണം ഒരുക്കാനും തയ്യാറെടുക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. വോട്ടർ കാർഡ്‌ നമ്പർ ഇരട്ടിപ്പ്‌ പ്രശ്‌നം പരിഹരിക്കുന്നതിനായി ഓരോരുത്തർക്കും പ്രത്യേക നമ്പർ ഉള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്‌ നൽകുന്ന നടപടികൾ കമ്മീഷന്‍ ആരംഭിച്ചു. മാധ്യമ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തന്‍ യു കേല്‍കർ ഐ.എ.എസ്, കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.പി.പവന്‍ എന്നിവർ നടത്തിയ സംവാദത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign