Home News ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ആറ് പേർ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ആറ് പേർ

by Sayana k
0 comments

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം. ഹെലികോപ്റ്ററിലുള്ളത് ആറ് യാത്രികർ. ഡെറാഡൂണില്‍ നിന്ന് കേദാർനാഥിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഗൗരികുണ്ടില്‍‌ വെച്ച് ഹെലികോപ്റ്റർ കാണാതായി. അപകടകാരണം മോശം കാലാവസ്ഥയെ തുടർന്ന് എന്ന് വിവരം. ആര്യൻ എവിയേഷന്റെ ഉടമസ്ഥതയിൽ ഉള്ള ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം നടപടികൾ ആരംഭിച്ചു.

കേദാർനാഥ് ധാമിൽ നിന്ന് യാത്രക്കാരെ കയറ്റി ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ, കേദാർനാഥ് താഴ്‌വരയിലെ മോശം കാലാവസ്ഥയെ തുടർന്ന് ദിശ തെറ്റി. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് എഡിജി ഡോ. വി. മുരുകേശൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign