Home News തൃശൂർ ചാലക്കുടിയിൽ വൻ തീപിടിത്തം

തൃശൂർ ചാലക്കുടിയിൽ വൻ തീപിടിത്തം

by Sayana k
0 comments

ചാലക്കുടി നോർത്തിലുള്ള പെയിന്റ് ​ഗോഡൗണിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റ് സംഭവ സ്ഥലത്തേക്ക് എത്തിക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.

തീപിടിച്ച സ്ഥലത്ത് നിന്നും കുറച്ചകലെയായി ഒരു ​ഗ്യാസ് ​ഗോഡൗൺ ഉണ്ട്. ഇവിടെ നിന്ന് സിലിണ്ടറുകൾ മാറ്റി. സമീപത്തുള്ള കടകളിലേക്ക് തീ പടരാതെ ഇരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. തീ അണച്ചതിനു ശേഷം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചിട്ടുണ്ട്.

പെയിന്റ് ​ഗോഡൗണിൽ തീപിടിച്ചതിനാൽ തന്നെ ഇത് ആളിപടരാനുള്ള സാഹചര്യമുണ്ട്. അതിനാൽ തന്നെ തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് തീ അണയ്ക്കാനുള്ള പരിശ്രമത്തിലാണ് അ​ഗ്നിശമനസേന.

പുതുക്കാട്, മാള, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign