Home kannur News പയ്യന്നൂരിൽ വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച മോഷ്ടാവ് അറസ്റ്റില്‍

പയ്യന്നൂരിൽ വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച മോഷ്ടാവ് അറസ്റ്റില്‍

by Sayana k
0 comments

പയ്യന്നൂര്‍ കേളോത്ത് വെച്ച് ഈ മാസം 6 ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി വീടിനുമുന്നിലെ റോഡരികില്‍ നില്‍ക്കുകയായിരുന്നു വയോധികയായ കാര്‍ത്യായനിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച കാസര്‍ഗോഡ് ചെന്നെടുക്കം സ്വദേശിചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീല്‍ (43)നെയാണ് പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബദിയടുക്ക വെച്ച് അറസ്റ്റ് ചെയ്തത്.വിദ്യാനഗര്‍, മേല്‍പ്പറമ്പ്, ഹൊസ്ദുര്‍ഗ് സ്റ്റേഷനുകളിലായി പത്തോളം മാലപറിക്കല്‍ കേസുകള്‍ നിലവിലുള്ള പ്രതിയാണ് ഇബ്രാഹിം ഖലീല്‍.പ്രദേശത്തെ നിരവധി സി.സി ടിവി കാമറകളും ഫോണ്‍കോളുകളും പരിശോധിച്ചതിന് ശേഷമാണ് 12 ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടാനായത്.

പ്രത്യേക അന്വേഷണ സംഘത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒമാരായ പ്രമോദ് കടമ്പേരി, എ.ജി.അബ്ദുള്‍ ജബ്ബാര്‍, സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.ജി.അബ്ദുള്‍ റൗഫ്, എ.എസ്.ഐ നൗഫല്‍ അഞ്ചില്ലത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ കെ.വി മനോജന്‍ എന്നിവരും ഉണ്ടായിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign