നാറാത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിദഗ്ദ്ധ തൊഴിലാളികള്‍ക്കുള്ള മാന്‍പവര്‍ ബാങ്ക് സൗകര്യം ഏര്‍പ്പെടുത്തുന്നു. ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ (തൊഴിലുറപ്പ് പദ്ധതിയടക്കം) ഉപയോഗപ്പെടുത്താനാണ് മാന്‍ പവര്‍ ബാങ്ക് സ്ഥാപിക്കുന്നത്. പഞ്ചായത്തില്‍ താമസക്കാരായ മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, കോണ്‍ക്രീറ്റ് പണിക്കാര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മെക്കാനിക്ക്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍, ഡ്രൈവര്‍ തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ദരായ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. താല്‍പര്യമുള്ളവര്‍ ജൂലൈ 15നകം മാന്‍പവര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഫോറം ഗ്രാമപഞ്ചായത്തില്‍ ലഭിക്കും. ഫോണ്‍: 9961777237, 9946127309
ഗസ്റ്റ് ലക്ചറര്‍ നിയമനം
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക്ക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് വകുപ്പുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 23 ന് രാവിലെ 10 ന് അഭിമുഖത്തിന് സ്ഥാപനത്തില്‍ എത്തണം. ഫോണ്‍- 9895916117, 9048109637, 9447685420, 04985295101
ഡിപ്ലോമ കോഴ്സുകള്‍
ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്നിക്ക് കോളേജുകളില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് ഡിപ്ലോമ കോഴ്സിന്റെ ഒന്നാംവര്‍ഷത്തിലേക്കും ഐ.ടി.ഐ /പ്ലസ് ടു പാസായവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്കും പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org വെബ്സൈറ്റില്‍ ലഭിക്കും.
ലക്ചര്‍ ഒഴിവ്
കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ടെക്സറ്റൈല്‍ ടെക്നോളജി എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ലക്ചററെ നിയമിക്കുന്നു. 60 ശതമാനം മാര്‍ക്കോടു കൂടി ബി ടെക് പാസായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം ജൂണ്‍ 23 ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിനും എഴുത്തു പരീക്ഷക്കും എത്തണം. ഫോണ്‍ : 0497 2835106
പി എസ് സി അഭിമുഖം
ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം യു.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നമ്പര്‍:707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള രണ്ടാംഘട്ട അഭിമുഖം ജൂലൈ മൂന്ന്, നാല്, 22, 23, 25 തീയതികളില്‍ കെ.പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. പ്രസ്തുത തീയതികളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍, ഫോണ്‍ വഴി സന്ദേശം നല്‍കിയിട്ടുണ്ട്. ഒ.ടി.ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.
സീറ്റ് ഒഴിവ്
ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ആറു മാസ സൗജന്യ പി.എസ്.സി പരിശീലന ബാച്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം ജൂണ്‍ 27 നകം സ്ഥാപനത്തില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 9656048978, 9656307760, 0490 2977640
സിറ്റിംഗ് മാറ്റി
ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന ജില്ലാ പോലീസ് അതോറിറ്റി സിറ്റിംഗ് മാറ്റിയതായി ജില്ലാ പോലീസ് പരാതി അതോറിറ്റി സെക്രട്ടറി അറിയിച്ചു.
ഫിസിയോതെറാപിസ്റ്റ് നിയമനം
ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോതെറാപ്പിയില്‍ ബിരുദമുള്ളവര്‍ക്കും പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതിയതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആധാര്‍കാര്‍ഡും സഹിതം ജൂണ്‍ 26ന് രാവിലെ 11 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0490 2330522
മൊകേരി ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം കെ.പി മോഹനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗ അഭ്യസിക്കുന്നതിലൂടെ ആയുസ്സും ആരോഗ്യവും വര്‍ധിക്കുമെന്നും യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും എം.എല്‍.എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സന്‍ അധ്യക്ഷനായി. ഹെല്‍ത്ത് ആന്‍് വെല്‍നെസ്സ് സെന്റര്‍ യോഗ ട്രെയിനര്‍ കെ സപ്ന യോഗാവതരണം നടത്തി. മൊകേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി റഫീഖ്, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ വി.പി ഷൈനി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടീന ക്ലീറ്റസ്, ഷിജിന പ്രമോദ്, എന്‍ വനജ, വി.കെ ഷീജ, കെ.വി മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റും
നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 23 മുതല്‍ താല്‍ക്കാലികമായി പള്ളിക്കുന്ന് ഗവ. നഴ്സിങ് സ്‌കൂളിലേക്ക് മാറ്റുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)അറിയിച്ചു.
വാര്‍ഷിക മസ്റ്ററിങ്ങ് നടത്തണം
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി വാര്‍ഷിക മസ്റ്ററിങ്ങ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മസ്റ്ററിങ്ങ് പരാജയപ്പെടുന്നപക്ഷം ഫെയില്‍ഡ് റിപ്പോര്‍ട്ടും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസില്‍ എത്തണം. ഫോണ്‍: 0477 2251577
അഭയകിരണം ധനസഹായത്തിന് അപേക്ഷിക്കാം
50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയുടെ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഡിസംബര്‍ 15 നകം അപേക്ഷിക്കാം. ഫോണ്‍: 0497 2700708
യോഗിക് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കോഴ്‌സ്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരളയില്‍ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് കോഴ്‌സിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 17 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് www.scolekerala.org വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9847237947, 9446680377
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് താലൂക്കിലെ കയരളം വില്ലേജില്‍പ്പെട്ട അരിമ്പ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
രജിസ്ട്രേഷന്‍ ആരംഭിച്ചു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കാസര്‍ഗോഡ് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജൂലൈ 19 ന് തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന തൊഴില്‍ദായകര്‍ക്കുള്ള രജിസ്ട്രഷന്‍ ആരംഭിച്ചു. ഉല്‍പാദനം, ഐ.ടി, ബാങ്കിങ്ങ്, ഹെല്‍ത്ത്കെയര്‍, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ഓട്ടോമൊബൈല്‍, റീട്ടെയില്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള തൊഴിലുടമകള്‍ക്ക് പങ്കെടുക്കാം. ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് employabilitycentrekasaragod@
രജിസ്ട്രേഷന് ക്യാമ്പ് 23 ന്
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂണ്‍ 23 ന് രാവിലെ പത്ത് മുതല്‍ ഒരു മണി വരെ വണ്‍ ടൈം രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ ആധാര്‍/വോട്ടേഴ്സ് ഐഡി/ പാസ്പോര്‍ട്ട്/ പാന്‍ കാര്‍ഡ്, ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, 250 രൂപ ഫീസ് എന്നിവ സഹിതം രജിസ്ട്രേഷന് എത്തണം. എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷന്‍ ചെയ്താല്‍ തുടര്‍ന്നു നടക്കുന്ന എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കാം. ഫോണ്‍: 0497 2707610
ടെണ്ടര്‍ ക്ഷണിച്ചു
എടക്കാട് ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലേക്ക് വെറ്റ് ലീസ് വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷിക്കാം.
