Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

മൂന്നാം സെമസ്റ്റർ FYUGP കോളേജ് / ഇൻസ്റ്റിറ്റിയൂഷൻ ട്രാൻസ്ഫർ -അപേക്ഷകൾ ക്ഷണിച്ചു 

മൂന്നാം സെമസ്റ്റർ FYUGP കോളേജ് /ഇൻസ്റ്റിറ്റിയൂഷൻ മാറ്റത്തിനായി വിവിധ കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ,കൂടാതെ കോളേജ് മാറ്റത്തിനായുള്ള അപേക്ഷാ ഫോറം എന്നിവ  സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ആയത് പരിശോധിച്ച ശേഷം വിദ്യാർഥികൾ നിശ്ചിത അപേക്ഷാ ഫോറത്തിൽ വിശദാംശങ്ങൾ രേഖപ്പെടുത്തി നിലവിൽ പഠിക്കുന്ന കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപെടുത്തലുകളോട് കൂടി ഓഫ് ലൈനായി 2025 ജൂൺ 24 (ചൊവ്വാഴ്ച ) വൈകിട്ട് 5 മണിക്കകം  സർവകലാശാല  രജിസ്ട്രാർക്ക് ലഭ്യമാക്കേണ്ടതാണ്.

പ്രൈവറ്റ്  രജിസ്ട്രേഷൻ ഒന്നാം  സെമസ്റ്റർ ബിരുദാനന്തര ബിരുദം അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം  സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ – 2024 പ്രവേശനം/ സപ്ലിമെന്ററി – 2021, 2022, 2023 പ്രവേശനം), നവംബർ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിങ് ഷീറ്റും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ, Academics – Private Registration – Assignment ലിങ്കിൽ ലഭ്യമാണ്.  ഈ ലിങ്ക് വഴി ഓൺ‌ലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന  കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.

അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 05.07.2025 (ശനിയാഴ്ച) ന് വൈകുന്നേരം 4 മണിക്കകം  സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.

അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2024 സെഷൻ പരീക്ഷയിലെ അതാത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവരായിരിക്കണം.

സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ & സ്പോർട്സ് സയൻസസിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു 

2025-26 അധ്യയന വർഷത്തിൽ, മാങ്ങാട്ട്പ്പറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്‌ജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ കോഴ്സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവകലാശാല അംഗീകരിച്ച ഹയർ സെക്കൻഡറി പരീക്ഷ അല്ലെങ്കിൽ 10+3 ഡിപ്ലോമ പ്രോഗ്രാം പാസ്സായവർക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് പ്രോഗ്രാമിന്റെ കാലാവധി. പരമാവധി സീറ്റുകൾ 25.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ സർവകലാശാല  വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ ഫീസ് – Rs.500/-.

    SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് ഫിസിക്കൽ എഡ്‌ജുക്കേഷൻ  പഠന വകുപ്പിൽ സമർപ്പിക്കേണ്ടതുമാണ്.

പ്രവേശനത്തിന്റെ മറ്റ് വ്യവസ്ഥകൾ കേരള സർക്കാർ/കണ്ണൂർ സർവകലാശാല പ്രവേശന ചട്ടങ്ങൾ പ്രകാരമായിരിക്കും.

പ്രസ്തുത പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ  www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: 01.07.2025

സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തരം മാത്രം ബന്ധപ്പെടുക.

ഹെൽപ്പ് ലൈൻ നമ്പർ :+914954262995 ,7356948230

E -mail id:  deptdoa@kannuruniv.ac.in

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign