Home News രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്

by Sayana k
0 comments

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്. ഭരണഘടനയ്ക്ക് മുകളില്‍ അല്ല പ്രോട്ടോകോളെന്ന്, മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന രാജ്ഭവന്റെ പ്രസ്താവനയ്‌ക്കെതിരെ തോമസ് ഐസക് പറഞ്ഞു. തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ച ശേഷമാണ് പ്രോട്ടോകോള്‍ ലംഘനം ആരോപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഭാരതാംബയുടെ സങ്കല്‍പം ഇതല്ല. ഇന്ത്യന്‍ പതാകയില്‍ എവിടെയാണ് കാവിക്കൊടി. സര്‍ക്കാര്‍ -ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ സെറ്റില്‍ ചെയ്തു എന്ന് തെറ്റിദ്ധരിച്ചു. പുതിയ ഗവര്‍ണര്‍ അവസരം കിട്ടാന്‍ കാത്തിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. മന്ത്രിസഭ പറയുന്നത് അനുസരിക്കുക മാത്രമാണ് ഗവര്‍ണറുടെ ജോലി. ബിജെപിയുടെ ചട്ടുകമായി ഗവര്‍ണര്‍മാര്‍ മാറുന്നു’, തോമസ് ഐസക് പറഞ്ഞു.


സര്‍ക്കാര്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ആക്ഷേപം അര്‍ത്ഥമില്ലാത്തതാണെന്നും പ്രതിപക്ഷം ആദ്യം ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക് വ്യക്തമാക്കി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign