Home Politics ഭാരതാംബ വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; രാജ്ഭവനിലെ പരിപാടിക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കാൻ കത്ത് നൽകും

ഭാരതാംബ വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; രാജ്ഭവനിലെ പരിപാടിക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കാൻ കത്ത് നൽകും

by Sayana k
0 comments

ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ. സർക്കാർ നിലപാട് വ്യക്തമാക്കി ഗവർണർക്ക് കത്ത് നൽകും. മുഖ്യമന്ത്രിയാണ് കത്ത് നൽകുക. സർക്കാരിൻെറ ഔദ്യോഗിക ചിഹ്നങ്ങളാണ് ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കേണ്ടതെന്നും സർക്കാർ ഗവർണറെ അറിയിക്കും.

രാജ്ഭവനിൽ സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ നിന്നും മന്ത്രി വി.ശിവൻകുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമർശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഔദ്യോഗിക പരിപാടികളിൽ ആർ.എസ്.എസിന്റെ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാർ. ഗവർണർ ഭരണഘടനാ വിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. പിന്നാലെ രാജ്ഭവനിലെ എല്ലാ പരിപാടികളിലും ഭാരതാംബചിത്രവും പുഷ്പാർച്ചനയും നടത്താൻ ഗവർണർ നിർദേശം നല്കിയിരുന്നു.

രാജ്ഭവനിലെ ചടങ്ങ് ബഹിഷ്ക്കരിച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടിയിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഗവർണർ തീരുമാനിച്ചിരുന്നു.
അതിനിടെ ഭാരതാംബയെച്ചൊല്ലി രാഷ്ട്രീയവിവാദം ചൂടുപിടിച്ചതോടെ, പല ജില്ലകളിലും എബിവിപി പ്രതിഷേധം പൊലീസുമായുള്ള ഏറ്റുട്ടലിനു വഴിമാറിയിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign