മെഡിക്കൽ കോളേജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസിനെതിരെ നടപടി എടുക്കരുതെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. യൂറോളജി ഡിപ്പാർട്ട്മെന്റിലെ കാര്യങ്ങൾ മാത്രമാണ് അദ്ദേഹം പറഞ്ഞത്. മെഡിക്കൽ കോളജിൽ നടക്കുന്ന മറ്റു കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടില്ല. സത്യം വിളിച്ചു പറഞ്ഞതിന് ഡോക്ടർക്കെതിരെ നടപടി എടുത്താൽ വലിയ പ്രതിഷേധം സംസ്ഥാനത്ത് ഉണ്ടാകും. എല്ലാ വിഷയങ്ങളിലും എൽഡിഎഫിനകത്ത് ഭിന്നാഭിപ്രായമുണ്ട്. ഖദർ വിവാദം ചർച്ചകൾ വഴി തിരിച്ചു വിടാനുള്ള മാധ്യമ ശ്രമമെന്ന് അദ്ദേഹം വിമർശിച്ചു. ചർച്ചയാക്കേണ്ടത് ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

