Home Politics അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ഡോ. ശശി തരൂർ എംപി

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ഡോ. ശശി തരൂർ എംപി

by Sayana k
0 comments

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ഡോ. ശശി തരൂർ എംപി.
ശശി തരൂർ എഴുതിയ ലേഖനത്തിലാണ് വിമർശനം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്.അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠം നാം ഉൾക്കൊള്ളണമെന്നും തരൂർ ഓർമ്മപ്പെടുത്തുന്നു.ഇന്ദിരാ ഗാന്ധിയുടെ കാർക്കശത്വം പൊതുജീവിതത്തെ ഭീതിയിലാക്കി. തടങ്കലിലെ പീഡനങ്ങളും, വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിയാതെ പോയി. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായിരുന്നുവെന്ന് ലേഖനത്തിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമമായ ‘പ്രൊജക്റ്റ് സിൻഡിക്കേറ്റ്’യിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമർശനം.

21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കിയതും, പത്രങ്ങളുടെ വായ് മൂടിക്കെട്ടിയതും, രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തിയതുമാണ് അതിസാരം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കഠിന പരീക്ഷണത്തിലായെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അതിനിടെ ശ്വാസം പിടിച്ചു നിർത്തിയ അവസ്ഥയിലായിരുന്നു.അൻപത് വർഷങ്ങൾക്കിപ്പുറവും ആ കാലഘട്ടം ‘അടിയന്തരാവസ്ഥ’യായി ഇന്ത്യക്കാരുടെ ഓർമ്മയിൽ മായാതെ കിടക്കുന്നു എന്നും തരൂർ ലേഖനത്തിൽ പറയുന്നു.

 

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign