Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

മെഗാതൊഴില്‍ മേള ജൂലൈ 19ന്

കാസര്‍ഗോഡ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പ്രയുക്തി മെഗാ ജോബ് ഫെസ്റ്റ് ‘ജൂലൈ 19 ന് തൃക്കരിപ്പൂര്‍ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. ഹോസ്പിറ്റാലിറ്റി, ഐ.ടി, അക്കൗണ്ട്സ്, ഹെല്‍ത്ത് കെയര്‍, ടെക്സ്‌റ്റൈല്‍, ഇന്‍ഷുറന്‍സ്, റീട്ടെയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 45 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കും. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, അസി. മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, സെയില്‍സ് മാനേജര്‍, അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 2000 ഒഴിവുകളാണുള്ളത്. പങ്കെടുക്കുന്നവര്‍ https://linktr.ee/employabilitycentreksd ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9207155700

റെസ്‌ക്യൂ ഗാര്‍ഡ് നിയമനം

ഫിഷിംഗ് ഹാര്‍ബറുകള്‍, ലാന്‍ഡിംഗ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള സീ റെസ്‌ക്യൂ സ്‌ക്വാഡിലേക്ക് റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 20 നും 45 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ജൂലൈ 18 വരെ അപേക്ഷിക്കാം. അപേക്ഷകന്‍ കടലില്‍ നീന്താന്‍ കഴിവുള്ളവരും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മേലധികാരി നിര്‍ദേശിക്കുന്ന എല്ലാ ജോലികളും നിര്‍വഹിക്കാനും ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രാദേശിക മത്സ്യഭവന്‍ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 04972731081

സീറ്റ് ഒഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി സി എ, ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം കോ ഓപ്പറേഷന്‍, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം ഫിനാന്‍സ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച്, ഫിഷറീസ് വിഭാഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005048, 9847007177

പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി

പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ജൂലൈ 11 മുതല്‍ ജൂലൈ 15 വരെ നടക്കും. സ്ഥാപന മാറ്റം, ബ്രാഞ്ച് മാറ്റം, പുതുതായി പ്രവേശനം എന്നിവ ആവശ്യമുള്ളവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രസ്തുത ദിവസങ്ങളില്‍ രാവിലെ 11 നകം കോളേജ് ഓഫീസില്‍ നേരിട്ട് എത്തണം. നിലവില്‍ പ്രവേശനം ലഭിച്ചവര്‍ അഡ്മിഷന്‍ സ്ലിപ്പോ ഫീസ് അടച്ച രസീതോ അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖയോ ഹാജരാക്കണം. ഫോണ്‍: 9895019821, 9446739894, 9400547253

വാച്ച് വുമണ്‍ അഭിമുഖം

ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ ഇരിട്ടി പ്രീ മെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വാച്ച് വുമണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടിവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 41 നുമിടയില്‍ പ്രായമുള്ള, ഏഴാം ക്ലാസ്സ് പാസ്സായതോ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16 ന് രാവിലെ 10.30 ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂര്‍ താലൂക്കിലെ കടന്നപ്പള്ളി വില്ലേജില്‍പ്പെട്ട കടന്നപ്പള്ളി വെള്ളാലത്ത് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാത്യകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 19 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും wwww.malabardevaswom.kerala.gov.in വെബ്സൈറ്റില്‍നിന്നും ലഭിക്കും. ഫോണ്‍: 0490 2321818

*ഐ.ടി.ഐ പ്രവേശനം*
പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ (ചമ്പാട്) പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള മുഴുവന്‍ പെണ്‍കുട്ടികളും, സ്പോര്‍ട്‌സ്, ടി എച്ച് എസ് ക്വാട്ടകളില്‍ അപേക്ഷിച്ച മുഴുവന്‍ പേരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാറും സര്‍ട്ടിഫിക്കറ്റുകളുടെ രണ്ട് പകര്‍പ്പുകളും ഫീസും സഹിതം ജൂലൈ 14 ന് രാവിലെ ഒന്‍പതിന് രക്ഷിതാവിനൊപ്പം ഐ.ടി.ഐയില്‍ എത്തണം. ഓപ്പണ്‍ കാറ്റഗറി, ഒ ബി എച്ച്, ഈഴവ-250, ഇ ഡബ്ല്യു എസ്-200, എസ്.സി-212, എസ്.ടി-225, മുസ്ലിം-245 ഇന്‍ഡക്സ് മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍, എല്‍ സി, ഒ ബി എക്സ്, ജവാന്‍ (ജെ സി) വിഭാഗത്തിലെ മുഴുവന്‍ അപേക്ഷകരും ജൂലൈ 15 ന് രാവിലെ ഒന്‍പത് മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാറും സര്‍ട്ടിഫിക്കറ്റുകളുടെ രണ്ട് പകര്‍പ്പുകളും ഫീസും സഹിതം രക്ഷിതാക്കളോടോപ്പം കോളേജില്‍ എത്തണം. ഫോണ്‍: 9497695295
ഐ.ടി.ഐ പ്രവേശനം
കുറുമാത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ എന്‍ സി വി ടി അഫിലിയേഷനുള്ള രണ്ട് വര്‍ഷ മെക്കാനിക്ക് അഗ്രികള്‍ച്ചറല്‍ മെഷിണറി, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള പ്രവേശന കൗണ്‍സിലിംഗ് ജൂലൈ 15 ന് രാവിലെ 10 മണിക്ക് നടക്കും. ഈഴവ-250, ഒബിഎച്ച്-235, ഓപ്പണ്‍ കാറ്റഗറി-245, മുസ്ലിം-235, എസ് സി-215, എസ് ടി-195 ഇന്‍ഡക്സ് മാര്‍ക്കും അതിന് മുകളിലുള്ളവരും, അപേക്ഷിച്ച മുഴുവന്‍ പെണ്‍കുട്ടികളും, ഇ ഡബ്ല്യു എസ്, എല്‍ സി, ഒ ബി എക്സ്, ജെ സി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍പേരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രക്ഷിതാവിനൊപ്പം കോളേജില്‍ എത്തണം. ഫോണ്‍: 04602 225450, 9947911536, 9061762960
*അഡ്മിഷന്‍ കൗണ്‍സിലിംഗ്*
പിണറായി ഗവ.ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയ മുഴുവന്‍ പെണ്‍കുട്ടികളും ടെക്‌നിക്കല്‍ എച്ച് എസ്, സ്‌കൗട്ട് വിഭാഗങ്ങളില്‍ അപേക്ഷ നല്‍കിയ മുഴുവന്‍ കുട്ടികളും ജൂലൈ 14 ന് രാവിലെ ഒന്‍പത് മണിക്ക് അഡ്മിഷന്‍ കൗണ്‍സിലിംഗിന് കോളേജില്‍ എത്തണം. 250 നും അതിനുമുകളിലും ഇന്‍ഡക്സ് മാര്‍ക്കുള്ള മുഴുവന്‍ പേരും ജൂലൈ 15 ന് രാവിലെ ഒന്‍പത് മണിക്ക് പിണറായി ഐ.ടി.ഐ യില്‍ അഡ്മിഷന്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കണം.
*പോളിടെക്‌നിക് ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍*
ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളേജുകളിലെ റഗുലര്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജില്ലാതല സ്‌പോട്ട് അഡ്മിഷന്‍ കൗണ്‍സിലിംഗ് ജൂലൈ 16 മുതല്‍ 19 വരെ തോട്ടട ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കും. വിശദ വിവരങ്ങള്‍ www.polyadmission.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജൂലൈ 14 നകം വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9744340666, 9447293837
മികവ് 2025 ശനിയാഴ്ച
2024-25 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണ പരിപാടി ‘മികവ് 2025’ ന്റെ ജില്ലാതല ഉദ്ഘാടനം കെ.വി സുമേഷ് എം.എല്‍.എ നിര്‍വഹിക്കും. ജൂലൈ 12 ന് വൈകുന്നേരം നാല് മണിക്ക് അഴീക്കോട് വന്‍കുളത്തുവയല്‍ വ്യാപാര ഭവനില്‍ നടക്കുന്ന പരിപാടിയില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷനാകും.
സ്ഥലനാമ വൃക്ഷ തൈകള്‍ ശേഖരിക്കാനൊരുങ്ങി ഹരിത കേരളം മിഷന്‍
ഒരു തൈ നടാം വൃക്ഷതൈ വ്യാപന പരിപാടിയുടെ ഭാഗമായി സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട വൃക്ഷതൈകള്‍ ശേഖരിച്ച് പച്ചത്തുരുത്ത് ഒരുക്കാനുള്ള കര്‍മ്മ പരിപാടിയുമായി ഹരിത കേരളം മിഷന്‍. നാട്ടു പ്രദേശങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ചെങ്കുറുഞ്ഞി, പൂവം, തവിടി, ചുരല്‍, കുറുക്കുട്ടി, കാഞ്ഞിരം, ഏച്ചില്‍, ചമത, കടമ്പ് തുടങ്ങിയ വൃക്ഷത്തെകള്‍ ശേഖരിച്ച് നട്ടു വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത്തരം തൈകള്‍ ശേഖരിച്ചു നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 8848383325, 9744333345 എന്നീ വാട്ട്സ് ആപ് നമ്പരുകളില്‍ ബന്ധപ്പെടാം. കൂടുതല്‍ വൃക്ഷതൈകള്‍ ശേഖരിച്ചു തരുന്നവര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കും.
സൗജന്യ ശില്‍പശാല 16 ന്
തലശ്ശേരി, തളിപ്പറമ്പ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളില്‍ ജൂലൈ 16ന് വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ശില്‍പശാല നടത്തുന്നു. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416
പ്രവേശനം തുടരുന്നു
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത തളിപ്പറമ്പ കില ക്യാമ്പസില്‍ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആന്റ് ഡെവലപ്മെന്റ്, എം.എ ഡീസെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവര്‍ണന്‍സ് (റഗുലര്‍) കോഴ്സുകളില്‍ അഡ്മിഷന്‍ തുടരുന്നു. ബിരുദത്തില്‍ 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധിയില്ല. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇ ഗ്രാന്റ്സ് ലഭിക്കും. മുന്‍ഗണനാടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഇതുവരെ അപേക്ഷിക്കാത്തവര്‍ ബന്ധപ്പെട്ട രേഖകളുമായി ജൂലൈ 16 മുതല്‍ ജൂലൈ 18 വരെ തല്‍സമയ പ്രവേശനത്തിന് നേരിട്ട് കോളേജില്‍ എത്തണം. ഫോണ്‍: 04602200904, 9895094110, 9061831907
ട്രെയിനര്‍ നിയമനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ കോസ്മറ്റോളജിസ്റ്റ്, ഡ്രോണ്‍ സര്‍വീസ് ടെക്നീഷ്യന്‍, അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്‍ ട്രെയിനര്‍മാരെ നിയമിക്കുന്നു. ദേശീയ യോഗ്യതാ രജിസ്റ്ററില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ക്കും അതത് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ അംഗീകരിക്കുന്ന യോഗ്യതയുള്ള 18 വയസിനു മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ssakannur@gmail.com ഇമെയില്‍ വഴി ജൂലൈ 18 നകം അപേക്ഷിക്കാം. വെബ്സൈറ്റ്: www.ssakerala.in, ഫോണ്‍: 04972 707993
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്കായി ഏഴ് സീറ്റുള്ള വാഹനങ്ങള്‍ കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് കരാറുകാരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 22 ന് ഉച്ചയ്ക്ക് 12 മണിവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പി ഓഫീസില്‍ ലഭിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign