Home Politics വെട്ടാനും കൊല്ലാനും വന്നവരോട് പോലും സ്‌നേഹ വാത്സല്യത്തോടെ പെരുമാറിയ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്; ഇ പി

വെട്ടാനും കൊല്ലാനും വന്നവരോട് പോലും സ്‌നേഹ വാത്സല്യത്തോടെ പെരുമാറിയ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്; ഇ പി

by Sayana k
0 comments

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് വിധിച്ച കൊടി സുനിയുടെ പരസ്യമദ്യപാനത്തില്‍ കേസെടുത്തതില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്‍. വിഷയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘കേസെടുത്തില്ലേ, ആദ്യം അത് അംഗീകരിക്കൂ’ എന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്. ഏത് വിഷയം വന്നാലും അതേപ്പറ്റി കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ദിവസം, മണിക്കൂര്‍ താമസിച്ചുപോയി എന്ന് പറയുന്നതില്‍ ഔചിത്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദന്റെ കാല്‍വെട്ടിയ സംഭവത്തിലും ഇ പി ജയരാജന്‍ പ്രതികരിച്ചു. സിപിഐഎം ആരെയെങ്കിലും ആക്രമിക്കുന്ന പാര്‍ട്ടിയോ കാലും കയ്യും വെട്ടുന്ന പാര്‍ട്ടിയോ അല്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ജീവന്‍ കൊടുത്തും ജനങ്ങളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. തങ്ങളെ വെട്ടാനും കൊല്ലാനും വന്നവരോട് പോലും സ്‌നേഹ വാത്സല്യത്തോട് പെരുമാറിയ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേകതയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.


പാര്‍ട്ടി എല്ലാ കാര്യങ്ങളും ആലോചിച്ചാണ് തീരുമാനം എടുക്കുന്നതെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് തങ്ങളുടെ സഖാക്കളെ കുറിച്ച് അറിയാം. നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകും. കോടതി കുറ്റക്കാരാണെന്ന് നിരവധി പേരെ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ എല്ലാവരും കുറ്റക്കാരാകുമോ എന്നും ഇ പി ജയരാജന്‍ പറഞ്ഞു. കുറ്റക്കാരാണെന്ന് പറഞ്ഞതുകൊണ്ട് അന്തിമമായി അവര്‍ കുറ്റക്കാരാണെന്ന നിഗമനത്തില്‍ എത്തരുത്. ഭരണഘടനയും നിയമവ്യവസ്ഥയും വെച്ചുകൊണ്ട് സ്ഥാനം കോടതിക്കുണ്ട്. അതുകൊണ്ട് എല്ലാ കാര്യങ്ങളും നൂറ് ശതമാനം സത്യമാകണമെന്നില്ല. തെറ്റ് ആര്‍ക്കും സംഭവിക്കാമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign