Home News കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പദവിയിൽ ഡോ. കെ.വി. വിശ്വനാഥന് സ്ഥിരം നിയമനം

കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പദവിയിൽ ഡോ. കെ.വി. വിശ്വനാഥന് സ്ഥിരം നിയമനം

by Sayana k
0 comments

കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (DME) പദവിയിൽ ഡോ. കെ.വി. വിശ്വനാഥന് സ്ഥിരം നിയമനം. മുൻ ഡയറക്ടർ ഡോ. തോമസ് മാത്യു വിരമിച്ച ഒഴിവിലേക്ക് ഇൻ-ചാർജ് ഡയറക്ടറായി ചുമതല വഹിക്കുകയായിരുന്ന ഡോ. വിശ്വനാഥൻ, ഇപ്പോൾ സ്ഥിര നിയമനത്തിലൂടെ ഇനി പദവിയിൽ തുടരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പ്രൊഫസറായ ഡോ. കെ.വി. വിശ്വനാഥന്റെ നിയമനം തുടക്കം മുതൽ തന്നെ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു.

​ഡോ. വിശ്വനാഥന്റെ നിയമനത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം സീനിയോറിറ്റി മറികടന്നാണ് ഇത് സാധ്യമാക്കിയത് എന്നതാണ്. 12 അംഗങ്ങളുടെ ലിസ്റ്റിൽ ആറാമനായിരുന്ന അദ്ദേഹത്തെയാണ് സർക്കാർ ഈ തസ്തികയിലേക്ക് പരിഗണിച്ചത്. ലിസ്റ്റിൽ മുന്നിലുണ്ടായിരുന്ന കൂടുതൽ സീനിയോറിറ്റിയുള്ള ഡോക്ടർമാരെ മറികടന്നാണ് ഈ നിയമനം നടന്നതെന്നും, ഇത് സംബന്ധിച്ച് കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ നിയമനത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് സർക്കാർ വിശദീകരണം. ഒരു പ്രത്യേക സാഹചര്യത്തിൽ യോഗ്യരായ പലരെയും ഒഴിവാക്കി നടത്തിയ ഈ നിയമനം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

​മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്ന നിലയിൽ ഡോ. വിശ്വനാഥനെ കൂടുതൽ പ്രതിരോധത്തിലാക്കിയ സംഭവം ഡോ. ഹാരിസ് ഹസനുമായി ബന്ധപ്പെട്ടതാണ്. ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും, ഒരു ഉപകരണം കാണാതായ വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താസമ്മേളനവും വലിയ വിവാദങ്ങളായി. ഈ പത്രസമ്മേളനത്തിനിടെ ഡോ. വിശ്വനാഥൻ ഫോണിലൂടെ ചില നിർദേശങ്ങൾ നൽകിയത് പിന്നീട് പുറത്തുവന്നു. അദ്ദേഹം തന്നെ ഈ ഫോൺ സംഭാഷണം സ്ഥിരീകരിക്കുകയും ചെയ്തു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign