Home News വനിത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ബ്രസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പ്

വനിത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ബ്രസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പ്

by Sayana k
0 comments

കൊയിലാണ്ടി : സ്തനസംബന്ധമായ ആശങ്കകൾ അകറ്റുന്നതിനും, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തില്‍ ബ്രസ്റ്റ് സ്‌ക്രീനിംഗ് ക്യാമ്പും അഡ്വാന്‍സ്ഡ് 3ഡി ഡിജിറ്റല്‍ മാമ്മോഗ്രഫി പരിശോധനയും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ 5 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ സ്തനസംബന്ധമായ ആശങ്കയുള്ള ഏവര്‍ക്കും പങ്കെടുക്കാം. ക്യമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയ്ക്ക് പുറമെ അഡ്വന്‍സ്ഡ് 3ഡി ഡിജിറ്റല്‍ മാമോഗ്രാഫിക്ക് 50% ഇളവും ലഭ്യമാകും.

വനിത ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. വനിതാ റേഡിയോളജിസ്റ് ഡോ തുഷാരയുടെ നേതൃത്വത്തിലുള്ള മാമ്മോഗ്രാം പരിശോധനയ്ക്ക് പുറമെ വനിതാസര്‍ജൻ ഡോ.ശ്വേത സുരേഷ് ,വനിതാ ഓങ്കോളജിസ്റ്റ് ഡോ. ഗോപിക തുടങ്ങിയവരുടെ സേവനവും ക്യാമ്പില്‍ ലഭ്യമാകും. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 6235000513 എന്ന നമ്പറില്‍ ബന്ധപ്പെടുക.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign