വയോജന സൗഹൃദ പഞ്ചായത്താവുന്നതിന്റെ ഭാഗമായി പാട്യത്ത് വയോജന ഡിജിറ്റല്‍ സാക്ഷരത ശില്പശാല സംഘടിപ്പിച്ചു. പാട്യം പഞ്ചായത്ത് ഹാളില്‍ നടത്തിയ ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ വി ഷിനിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി സുജാത അധ്യക്ഷത വഹിച്ചു. വയോജനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ സാക്ഷരതയുടെ ക്ലാസ് ഗ്രാമപഞ്ചായത്ത് അസോസിയേഷന് ഐടി ഫാക്കല്‍റ്റി അജലേഷ് പ്രേം കൈകാര്യം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ കോമത്ത്, വി.ശരണ്യ എന്നിവര്‍ സംസാരിച്ചു.
ഡിജിറ്റല്‍ സാക്ഷരത ശില്പശാല
134
previous post
