Home News ബലാത്സം​ഗ കേസ്; റാപ്പർ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ബലാത്സം​ഗ കേസ്; റാപ്പർ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

by Sayana k
0 comments

യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. നാളെ വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശമുണ്ട്. തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റാപ്പര്‍ വേടനെ ചോദ്യം ചെയ്തത്. നേരത്തെ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

രണ്ടു വര്‍ഷത്തിനിടെ അഞ്ചുതവണ പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ യുവ ഡോക്ടറുടെ പരാതി. പാട്ട് ഇറക്കാന്‍ എന്ന പേരില്‍ അടക്കം 31,000 രൂപ തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. തൃശ്ശൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അന്വേഷണസംഘം വേടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന് പുറമെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കോടതിയുടെ പരിഗണനയില്‍ ഉള്ള കേസായതിനാല്‍ ഇപ്പോള്‍ ഒന്നും പറയാന്‍ ഇല്ലെന്ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം വേടന്‍ പ്രതികരിച്ചു. തനിക്ക് പറയാന്‍ ഉള്ളത് താന്‍ കേസിന് ശേഷം പറയുമെന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും വേടന്‍ വ്യക്തമാക്കി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign