Home News ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ്–2026, അഞ്ചാംപതിപ്പിലേക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ്–2026, അഞ്ചാംപതിപ്പിലേക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

by Sayana k
0 comments

ദുബായ്, യുഎഇ, 10.09.2025: നഴ്സിങ്ങ് മികവിനുള്ളലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ്അവാർഡിന്റെ അഞ്ചാം പതിപ്പ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. ജീവിതത്തെമാറ്റിമറിക്കുന്ന 250,000 യുഎസ് ഡോളർ സമ്മാനത്തുകയോടെ, ആഗോള ആരോഗ്യ സംവിധാനങ്ങളുടെഭാവി രൂപപ്പെടുത്തുന്നതിൽ അനുകമ്പയും പുതുമയും നേതൃത്വ ഗുണവും പ്രകടമാക്കിയ ആരോഗ്യസംരക്ഷണ രംഗത്തെ അറിയപ്പെടാത്ത നായകരായ നഴ്സുമാരെ ആദരിക്കുന്ന പുരസ്ക്കാര വേദിയാണ്ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ്സ്.

ലോകമെമ്പാടുമുള്ള രജിസ്റ്റേർ‍ഡ് നഴ്സുമാർക്ക് ഈ അവാർഡിനായി അപേക്ഷ സമർപ്പിക്കാം. രോഗീ പരിചരണം, നഴ്സിങ്ങ് രംഗത്തെനേതൃപാഠവം,നഴ്സിങ്ങ്വിദ്യാഭ്യാസം,സോഷ്യൽഅല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയിൽഅസാധാരണമായ സംഭാവനകൾ നൽകിയ രജിസ്റ്റേർഡ് നഴ്സുമാർക്ക് അപേക്ഷ നൽകാം. അപേക്ഷകർക്ക് അവരുടെ ഈരംഗത്തെ വൈവിധ്യമാർന്ന പരിശ്രമങ്ങൾ എടുത്തുകാണിക്കാനും, അപേക്ഷകൾസമർപ്പിക്കുന്നതിനുമായി ഒരു പ്രൈമറി, രണ്ട് സെക്കൻഡറി പ്രവർത്തന മേഖലകൾ വരെ നഴ്സുമാർക്ക്തിരഞ്ഞെടുക്കാം.

തുടക്കംമുതൽ,200-ലധികം രാജ്യങ്ങളിലായുള്ള ആയിരക്കണക്കിന് നഴ്സുമാരുടെ പങ്കാളിത്തം നേടിയ ഈ അവാർഡ്, ധൈര്യം, പരിചരണം, പരിവർത്തനം എന്നിവയുടെകഥകൾ ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു ആഗോള വേദിയായി മാറി. കഴിഞ്ഞ പതിപ്പിൽ 199 രാജ്യങ്ങളിൽ നിന്നായി 100,000 ലധികം നഴ്സുമാരിൽനിന്നുള്ള രജിസ്ട്രേഷനുകളാണ് ലഭിച്ചത്. മുൻ പതിപ്പിനേക്കാൾ കഴിഞ്ഞ വർഷം രജിസ്ട്രേഷനുകളിൽ 28% വളർച്ച രേഖപ്പെടുത്തി. 2026 എഡിഷനുള്ള അപേക്ഷകൾ www.asterguardians.comവഴി വിവിധഭാഷകളിൽ 2025നവംബർ 10 നകം സമർപ്പിക്കാം.

വ്യത്യസ്തഘട്ടങ്ങളുള്ള മൂല്യനിർണ്ണയ പ്രക്രിയ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നത് ഏണസ്റ്റ്ആൻഡ് യംഗ് എൽഎൽപി (EY) ആയിരിക്കും. കൂടാതെ പ്രശസ്തരും, അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ രംഗത്തെ വിദഗ്ധരുമായവിശിഷ്ട ഗ്രാൻഡ് ജൂറി മൂല്ല്യ നിർണ്ണയ ഘട്ടങ്ങളുടെ മേൽനോട്ടം വഹിക്കും. കർശനമായവിലയിരുത്തലിനൊടുവിൽ, മികച്ച10 ഫൈനലിസ്റ്റുകളെപ്രഖ്യാപിക്കും.തുടർന്ന് 2026 മെയ് മാസത്തിൽഅന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ‌ നടക്കുന്ന ആഗോള അവാർഡ് ദാന ചടങ്ങിൽ അന്തിമ ജേതാവിനെപ്രഖ്യാപിക്കും.

“ആരോഗ്യ സംരക്ഷണ രംഗത്തെ എന്റെ കഴിഞ്ഞ 50വർഷത്തിലധികമുള്ളയാത്രയിൽ, ഞാൻ എപ്പോഴും തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്, ഏതൊരു ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെയും ശക്തിഅവിടെയുള്ള നഴ്സുമാരുടെ കൈകളിലാണ് എന്നതാണത്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർസ്ഥാപക ചെയർമാൻ ഡോ. ആസാദ്മൂപ്പൻ പറഞ്ഞു. അവരുടെപ്രതിബദ്ധത,പ്രതിരോധശേഷി, അനുകമ്പ എന്നിവ വലിയഅംഗീകാരം അർഹിക്കുന്നതാണ്. ആരോഗ്യ പരിചരണത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നവരെആദരിക്കുന്നതിനും ഈ മഹത്തായ തൊഴിലിന്റെ ഭാഗമാകാൻ അടുത്ത തലമുറയെപ്രചോദിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ്വിഭാവനം ചെയ്യപ്പെട്ടത്. ഇന്ന്, ഈ അവാർഡ് അതിന്റെ അഞ്ചാം പതിപ്പിലേക്ക് പ്രവേശിക്കുമ്പോൾ, അതൊരു ആഗോള പുരസ്ക്കാരവേദിയായി വളർന്നിരിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാരുടെ നേട്ടങ്ങളെ അംഗീകരിക്കുകയും, ആഗോള ആരോഗ്യ പരിചരണരംഗത്തെ നേതൃമുഖങ്ങളുടെ പിന്തുണയോടെ ലോക വേദിയിൽ അവരുടെ പ്രയത്നങ്ങൾആഘോഷിക്കപ്പെടുകയും ചെയ്തു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും അർത്ഥവത്തായഉദ്യമങ്ങളിലൊന്നായി ഞാൻ കാണുന്നു. കാരണം നഴ്സുമാരെ ശാക്തീകരിക്കുക എന്നത് ആരോഗ്യസംരക്ഷണത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുക എന്നതുതന്നെയാണെന്ന് വിശ്വസിക്കുന്നതായുംഡോ. ആസാദ് മൂപ്പൻവ്യക്തമാക്കി. നഴ്സുമാർസമൂഹങ്ങളെ പരിവർത്തനം ചെയ്യുന്നതും, പുതുമയുള്ള സേവനങ്ങൾക്ക് നേതൃത്വം നൽകുന്നതും, ഏറ്റവും ദുർബലരായമനുഷ്യർക്ക് കരുതലാകുന്നതും, അതിലൂടെമനുഷ്യരാശിയിലുള്ള നമ്മുടെ വിശ്വാസം വീണ്ടെടുക്കുന്നതുമായ പ്രചോദനാത്മകമായ കഥകളാണ്ഓരോ വർഷവും ഈ പുരസ്ക്കാര വേദിയിലൂടെ നാം കേൾക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. അഞ്ചാംപതിപ്പിലേക്കെത്തുമ്പോൾ, അവരുടെ ശബ്ദങ്ങൾ കൂടുതൽ പേരിലേക്ക് ഉച്ചത്തിൽ എത്തിക്കാനും, അതിലൂടെഅവരുടെ സ്വാധീനം ഉയർത്താനും നഴ്സിങ്ങിനെ ഒരു തൊഴിലായി മാത്രമല്ല, ജീവിതത്തെമാറ്റിമറിക്കുന്ന ഒരു ദൗത്യമായി കാണാൻ പുതിയ തലമുറയെ പ്രചോദിപ്പിക്കാനും ഈപുരസ്കാര വേദി ശക്തമായ പ്രതിബദ്ധതയോടെ മുന്നോട്ട് കൊണ്ടുപോവുകയാണെന്നും അലീഷമൂപ്പൻ വ്യക്തമാക്കി.

2022മെയ്മാസത്തിൽ ദുബായിൽ നടന്ന അവാർഡിന്റെ ആദ്യ പതിപ്പിൽ കെനിയയിൽ നിന്നുള്ള നഴ്സ് അന്നകബാലെ ദുബെയാണ് അവാർഡ് നേടിയത്. യുകെയിൽ നിന്നുള്ള നഴ്സ് മാർഗരറ്റ് ഹെലൻ ഷെപ്പേർഡ് 2023 ലെ രണ്ടാം പതിപ്പിന്റെവിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നടന്ന മൂന്നാം പതിപ്പിന്റെ വിജയിയായത്ഫിലിപ്പൈൻസിൽ നിന്നുള്ള നഴ്സ് മരിയ വിക്ടോറിയ ജുവാൻ ആയിരുന്നു. 2025 മെയ് മാസത്തിൽ ദുബായിൽനടന്ന അവാർഡിന്റെ നാലാം പതിപ്പിൽ ഘാനയിലെ നഴ്സ് നവോമി ഒഹെനെ ഓട്ടി ജേതാവായി. കഴിഞ്ഞ പതിപ്പിൽ 199 രാജ്യങ്ങളിൽ നിന്ന് 100,000 ലധികം രജിസ്ട്രേഷനുകൾലഭിച്ചു.ഘാനയിൽനിന്നുള്ള പരിചയ സമ്പന്നയായ ഓങ്കോളജി നഴ്സായ നവോമി കാൻസർ പരിചരണത്തിലുംവിദ്യാഭ്യാസ രംഗത്തും നടത്തിയ പരിവർത്തന പ്രവർത്തനങ്ങൾ ആഫ്രിക്കയിലുടനീളം ഓങ്കോളജിനഴ്സിങ്ങിനെ വികസിപ്പിക്കാൻ സഹായിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign