Home News മദ്യലഹരിയിൽ വാഹന പരിശോധന; മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു

മദ്യലഹരിയിൽ വാഹന പരിശോധന; മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു

by Sayana k
0 comments

എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.എറണാകുളം ആർടിഒ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (AMVI) ബിനുവിനെയാണ് ജനങ്ങൾ തടഞ്ഞത്. ആർടിഒ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇദ്ദേഹം വാഹനങ്ങൾ പരിശോധിച്ചിരുന്നത്.


സംശയം തോന്നിയ നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹന പരിശോധന നടത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നിയമനടപടികൾ ആരംഭിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign