Home News സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ

by Sayana k
0 comments

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില സർവ്വകാല റെക്കോഡിൽ. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81800 രൂപയാണ്.ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും.

അന്താരാഷ്ട്ര സ്വർണ്ണവില 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി.  സ്വർണ്ണവില 3620 ഡോളർ വരെ താഴ്ന്നതിനുശേഷം ആണ് 3653 ഡോളറിലേക്ക് എത്തിയത്.ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറി.  ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക്  എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign