Home News ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചു; തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചു; തിരുവിതാംകൂർ ദേവസ്വം ബോർഡ്

by Sayana k
0 comments

ആഗോള അയ്യപ്പ സംഗമത്തിനായി 4,864 അപേക്ഷകൾ ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്. ആദ്യം വന്ന 3000 അപേക്ഷകൾ അംഗീകരിക്കും. തമിഴ്നാട്ടിൽ നിന്നും, ആന്ധ്രയിൽ നിന്നും മന്ത്രിമാർ പങ്കെടുക്കും. ഡൽഹി ലഫ്റ്റനന്റ് ഗവർണർ പങ്കെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപാളിയുമായി ബന്ധപ്പെട്ട്
സുതാര്യമായിട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതെന്നും പി എസ് പ്രശാന്ത് പറഞ്ഞു

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. ഹർജി ബുധനാഴ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി.അയ്യപ്പ സംഗമം 20-ാം തീയതി നടക്കുന്നതിനാൽ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ഹർജിക്കാരനായ മഹേന്ദ്ര കുമാറിന്റെ അഭിഭാഷകൻ ഇന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കാണെമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign