Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കണ്ണൂർ/കാസർഗോഡ് ജില്ലയിൽ നിന്നും അംഗത്വമെടുത്ത് ഒരു വർഷം പൂർത്തിയാക്കിയവരും കുടിശ്ശിക കൂടാതെ അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കൾക്ക് 2025-26 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായതിനു ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികൾക്ക്  https://services.unorganisedwssb.org/index.php/home വെബ്‌സൈറ്റ് വഴി ഒക്ടോബർ 10 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ കരുതണം. ഫോൺ: 0497 2970272

തീയ്യതി നീട്ടി

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ് വെയറിൽ അംഗങ്ങളുടെ വിവരങ്ങൾ ചേർത്ത് നാളിതുവരെയുള്ള അംശദായ തുക ഓഫീസിൽ നിന്നും അനുവദിക്കുന്നതിനുള്ള തീയ്യതി ഒക്ടോബർ 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 04972970272

രജിസ്‌ട്രേഷൻ ക്യാമ്പ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ എംപ്ലോയ്‌മെന്റ് ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ സെപ്റ്റംബർ 19ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒന്ന് വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിന് വൺ ടൈം രജിസ്‌ട്രേഷൻ നടത്തുന്നു. ഉദ്യോഗാർഥികൾ ഇമെയിൽ ഐഡി, ഫോൺ നമ്പർ, ആധാർ/ വോട്ടേഴ്സ് ഐ.ഡി/ പാസ്‌പോർട്ട് /പാൻ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, 300 രൂപ രജിസ്‌ട്രേഷൻ ഫീസ് എന്നിവ സഹിതം എത്തണം. പ്രായപരിധി 50 വയസിൽ കുറവ്. ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്താൽ തുടർന്നുള്ള എല്ലാ അഭിമുഖങ്ങളിലും പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്ക് കയരളം വില്ലേജിലുള്ള ശ്രീ ചെക്യാട്ട് ധർമശാസ്താ ക്ഷേത്രത്തിൽ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകൾ ഒക്ടോബർ 10ന് വൈകീട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ്, തളിപ്പറമ്പ് ഇൻസ്‌പെക്ടർ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

ക്വട്ടേഷൻ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോർഡ്-പി എം യു കണ്ണൂർ ഡിവിഷന്റെ ആവശ്യത്തിലേക്കായി 2019 ജനുവരി ഒന്നിന് ശേഷം രജിസ്‌ട്രേഷൻ ചെയ്ത വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നേരിട്ടോ തപാൽ/ സ്പീഡ് പോസ്റ്റ് വഴിയോ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ, കെ ആർ എഫ് ബി-പി എം യു, എം കെ സൺസ് ബിൽഡിംഗ്, രണ്ടാം നില, നിയർ ഹരിചന്ദ്ര എച്ച് പി പമ്പ്, താണ-കക്കാട് റോഡ്, കണ്ണൂർ- 670002 എന്നവിലാസത്തിൽ സെപ്റ്റംബർ 23ന് വൈകീട്ട് മൂന്നിനകം ലഭിക്കണം. ഫോൺ: 9447932078

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ 2025-26 അധ്യയന വർഷത്തെ ഇന്റർ കോളേജ് മത്സരങ്ങൾക്കായി സ്‌പോർട്‌സ് യൂണിഫോം വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2780226

ദർഘാസ് ക്ഷണിച്ചു

ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ അസി.കമ്മീഷണറുടെ കാര്യാലയത്തിന്റെ അധീനതയിലുള്ള ക്വിക് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ആറുമാസം വരെയോ പുതിയ വാഹനം വരുന്നതുവരെയോ ആയിരിക്കും കാലാവധി. ദർഘാസുകൾ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ അനക്‌സ് എഫ് ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, പി ഒ കണ്ണൂർ-670002 എന്ന വിലാസത്തിൽ സെപ്റ്റംബർ 26 ന് ഉച്ചയ്ക്ക് 2.30 നകം ലഭിക്കണം. ഫോൺ:  0497 2760930

വിവരാവകാശ കമ്മീഷൻ ഹിയറിംഗ് 18 ന്

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ് സെപ്റ്റംബർ 18ന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് നടത്തും.

ഹെൽപ്പർ നിയമനം

കണ്ണൂർ അർബൻ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കോർപറേഷൻ സോണൽ ഡിവിഷൻ നമ്പർ 46 (തെക്കി ബസാർ) ലുള്ള സെന്റർ നമ്പർ ഒന്ന് സൗത്ത് ബസാർ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പറെ നിയമിക്കുന്നു. അപേക്ഷകർ 18 വയസ്സ് പൂർത്തിയായതും 35 വയസ്സിന് ഇടയിൽ പ്രായമുള്ളതുമായ നിശ്ചിത യോഗ്യതയുള്ള വനിതകൾ ആയിരിക്കണം. കോർപറേഷൻ സോണലിലെ സ്ഥിര താമസക്കാരിയായിരിക്കണം. ഡിവിഷൻ നമ്പർ 46 (തെക്കി ബസാർ) ലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. അപേക്ഷകൾ തളിക്കാവ് കണ്ണൂർ അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിൽ സെപ്റ്റംബർ 20ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃക കണ്ണൂർ അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 0497 2708150

സ്‌പോട്ട് അഡ്മിഷൻ  

കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ സർക്കാർ അംഗീകാരമുള്ള ഒരുവർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. പ്ലസ് ടു പാസായവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളേജ് സെന്റർ, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0490 2321888, 9400096100

സീറ്റ് ഒഴിവ്

പട്ടുവം കയ്യംതടം ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി സി എ, ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം കോ ഓപ്പറേഷൻ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. എസ് സി/ എസ് ടി/ ഒ ബി എച്ച്/ ഫിഷറീസ് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 19 നകം കോളേജ് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 8547005048, 9847007177

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ, സോഷ്യൽ വർക്കർ തസ്തികയിലേക് നിയമനം നടത്തുന്നു. 40 വയസ്സിനുതാഴെ പ്രായമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ രേഖകളുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്, മുനിസിപ്പൽ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്‌സ്, റൂം നമ്പർ ആറ്, തലശ്ശേരി – 670104 എന്ന വിലാസത്തിൽ സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0490 2967199, 9946413222

റെയിൽവേ ഗേറ്റ് അടച്ചിടും

ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) സെപ്റ്റംബർ 18ന് രാവിലെ എട്ട് മണി മുതൽ സെപ്റ്റംബർ 20ന് രാത്രി 11 മണി വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

ദർഘാസുകൾ ക്ഷണിച്ചു

എടക്കാട് അഡീഷണൽ ഐ.സി.ഡി.എസ് പരിധിയിലെ മുണ്ടേരി പഞ്ചായത്തിലെ 33 അങ്കണവാടികളിലും കണ്ണൂർ നഗരസഭ ചേലോറ സോണലിലെ 35 അങ്കണവാടികളിലും ചെമ്പിലോട് പഞ്ചായത്തിലെ 31 അങ്കണവാടികളിലും കൊളച്ചേരി പഞ്ചായത്തിലെ 26 അങ്കണവാടികളിലും പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് വ്യത്യസ്ത ദർഘാസുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ എടക്കാട് അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: മുണ്ടേരി പഞ്ചായത്ത്-9947813873, കണ്ണൂർ നഗരസഭാ ചേലോറ സോണൽ -9847418378, ചെമ്പിലോട് പഞ്ചായത്ത്-9526102755, കൊളച്ചേരി പഞ്ചായത്ത്- 9048852978. സെപ്റ്റംബർ 25 രാവിലെ 10 30 വരെ ടെണ്ടർ ഫോറം ലഭിക്കും.

ഓവര്‍സിയര്‍ നിയമനം
നാറാത്ത് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 25 ന് രാവിലെ 12 മണിക്ക് പഞ്ചായത്ത് ഹാളില്‍ എത്തണം.
അക്രഡിറ്റഡ് എഞ്ചിനിയര്‍ നിയമനം 
നാറാത്ത് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനിയറെ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 25 ന് രാവിലെ പത്ത് മണിക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുന്നു. സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനിയറിംഗ് ഡിഗ്രിയാണ് യോഗ്യത. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്പോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ/ സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് പത്ത് വര്‍ഷം പ്രവൃത്തി പരിചയവും വേണം. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തണം.
ഫീല്‍ഡ് വര്‍ക്കര്‍ 
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ ഫീല്‍ഡ് വര്‍ക്കര്‍ ഒഴിവുണ്ട്. പ്ലസ് ടു ആണ് യോഗ്യത. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവൃത്തിപരിചയം വേണം. യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 10.30 ന് കണ്ണൂര്‍ സൗത്ത് ബസാറിലെ ചോല സുരക്ഷ ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍- 9744510930, 9995046016
റീല്‍സ് മത്സരം 
ആയുര്‍വ്വേദ ദിനാചരണത്തിനോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ‘ആയുര്‍വ്വേദ ഫോര്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ്’ എന്നവിഷയത്തില്‍ റീല്‍സ് മത്സരം നടത്തുന്നു. താല്‍പര്യമുള്ളവര്‍ രണ്ട് മിനിറ്റില്‍ കവിയാതെ ഒരു റീല്‍ സെപ്റ്റംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം 9656859307, 9895647497 എന്നീ നമ്പറുകളില്‍ അയക്കണം. റീല്‍ പുതിയതും യഥാര്‍ത്ഥ സൃഷ്ടിയുമായിരിക്കണം. റീലുകളില്‍ അനുമതിയില്ലാതെ പകര്‍പ്പവകാശമുള്ള മെറ്റിരിയലുകള്‍ ഉപയോഗിക്കാന്‍ പാടില്ല. മത്സരാര്‍ഥികളുടെ റീലുകള്‍ നാഷണല്‍ ആയുഷ് മിഷന്‍ കണ്ണൂര്‍ എന്ന ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്യും. ഇവയില്‍ കൂടുതല്‍ വ്യൂ ലഭിക്കുന്നത് വിജയിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു മാനദണ്ഡമായിരിക്കും. ഫോണ്‍- 04972944145

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign