സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന എൻവിറോൺമെന്റൽ സ്റ്റഡീസ് പഠന വകുപ്പിൽ അഞ്ച് വർഷ എൻവിൻവിറോൺമെന്റൽ സയൻസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 18-09-2025ന് രാവിലെ 10:30 ന് അസൽ സർട്ടിഫികറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാവണം. 9995950671, 9946349800, 9746602652
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: സെപ്തംബർ 30 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് 150 രൂപ ഫൈനോടുകൂടി 30.09.2025 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സർവകലാശാല വെബ്സൈറ്റിലെ (www.kannuruniversity.ac.in) പേയ്മെന്റ്-ഇന്റഗ്രേറ്റഡ് രജിസ്ട്രേഷൻ ലിങ്ക് വഴി സമർപ്പിക്കണം (ACADEMICS —> PRIVATE REGISTRATION —> REGISTRATION ലിങ്ക്). അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 04.10.2025-ന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2022 പ്രവേശനം) പയ്യന്നൂർ കോളജ്, പയ്യന്നൂർ, സി.എ.എസ് കോളജ്, മാടായി, സർ സയ്യിദ് കോളജ്, തളിപ്പറമ്പ്, പി.ആർ.എൻ.എസ്.എസ് കോളജ്, മട്ടന്നൂർ, എസ്.ഇ.എസ് കോളജ്, ശ്രീകണ്ഠാപുരം, എം.ജി. കോളജ്, ഇരിട്ടി, നിർമലഗിരി കോളജ്, കൂത്തുപറമ്പ്, എസ്.എൻ. കോളജ്, കണ്ണൂർ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, കെ.എം.എം. വിമൻസ് കോളജ്, കണ്ണൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത് ബി.എ. ഇക്കണോമിക്സ്/ ബി.എ. അഫ്സൽ-ഉൽ-ഉലമ/ ബി.എ. ഹിസ്റ്ററി/ ബി.എ. പൊളിറ്റിക്കൽ സയൻസ്/ ബി.ബി.എ. / ബികോം ഡിഗ്രി ഏപ്രിൽ 2025 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ താഴെ പറയുന്ന തീയ്യതികളിൽ കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിൽ വച്ച് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ശേഷം 3.00 വരെ വിതരണം ചെയ്യുന്നു.
ഹാൾ ടിക്കറ്റ്/ സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നൽകുന്നതല്ല.
19.09.2025, വെള്ളി
1. ബി.കോം (പയ്യന്നൂർ കോളജ്, സി.എ.എസ്. കോളജ്, മാടായി, സർ സയ്യിദ് കോളജ്, തളിപ്പറമ്പ്, പി.ആർ.എൻ.എസ്.എസ് കോളജ്, മട്ടന്നൂർ, എസ്.ഇ.എസ് കോളജ്, ശ്രീകണ്ഠാപുരം, എം.ജി. കോളജ്, ഇരിട്ടി, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തവരുടേത്)
2. ബി.എ. ഹിസ്റ്ററി (കണ്ണൂർ ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും തിരഞ്ഞെടുത്തവരുടേത്)
20.09.2025, ശനി
1. ബി.കോം (എസ്.എൻ. കോളജ്, കണ്ണൂർ, നിർമലഗിരി കോളജ്, കൂത്തുപറമ്പ്, കെ.എം.എം. വിമൻസ് കോളജ്, കണ്ണൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തവരുടേത്)
22.09.2025, തിങ്കൾ
(കണ്ണൂർ ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും തിരഞ്ഞെടുത്തവരുടേത്)
1. ബി.എ. അഫ്സൽ – ഉൽ – ഉലമ
2. ബി.എ. ഇക്കണോമിക്സ്
3. ബി.എ. പൊളിറ്റിക്കൽ സയൻസ്
4. ബി.ബി.എ.
പ്രായോഗിക, വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി ( റെഗുലർ/ സപ്ലിമെന്ററി), മെയ് 2025 പ്രായോഗിക, വാചാ പരീക്ഷകൾ തങ്കയം, ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ വച്ച് 2025 സെപ്റ്റംബർ 26 ന് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടേണ്ടതാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2025 പരീക്ഷകൾക്ക് 17.09.2025 വരെ പിഴയില്ലാതെയും 19.09.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. 
