Home kannur News ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

by Sayana k
0 comments

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ രഹന കക്കറയിൽ, പ്രായം കൂടിയ പഠിതാവ് പി ഓമന എന്നിവരെ കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. കോർപറേഷൻ  വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ പഠിതാക്കളെ പൊന്നാട അണിയിച്ചു. ഹയർസെക്കൻഡറി തുല്യത വിജയിച്ചവർക്ക് കോർപറേഷന്റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

വാർഡ് കൗൺസിലർ സാബിറ ടീച്ചർ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി.വി ശ്രീജൻ, കോർപറേഷൻ കൗൺസിൽ സെക്രട്ടറി സവിത, നോഡൽ പ്രേരക് സി വസന്ത എന്നിവർ പങ്കെടുത്തു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign