കാൺപൂരിൽ മുറിയിൽ വിഷപ്പാമ്പിനെ തുറന്നുവിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായാണ്റിപ്പോർട്ടുകൾ. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു.
പാമ്പുകടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. സെപ്റ്റംബർ 18-നാണ് സംഭവം നടന്നത്. സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേണൽ ഗഞ്ചിലെ പൊലീസ് ഇൻസ്പെക്ടർ വിനീത് കുമാർ പറഞ്ഞു. വേദനകൊണ്ട് പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തെങ്കിലും കുടുംബാംഗങ്ങൾ പുറത്തിരുന്ന് ചിരിക്കുകയായിരുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു. അവർ എത്തിയപ്പോഴേക്കും അവശനിലയിലായിരുന്നു രേഷ്മ.
