ത്രിദിന ദേശീയ ട്രൈബൽ കോൺഗ്രസ്സ്
കണ്ണൂർ സർവ്വകലാശാല നരവംശ ശാസ്ത്ര വകുപ്പ് കോഴിക്കോട് കിർട്ടാട്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ത്രിദിന ദേശീയ ട്രൈബൽ കോൺഗ്രസ്സ് ഡെൽഹി സർവ്വകാലാശാല നരവംശശാസ്ത്ര വകുപ്പിലെ പ്രൊഫസർ ആർ.പി. മിത്ര ഉദ്ഘാടനം ചെയ്തു.
ട്രൈബൽ ഡെവലപ്പ്മെൻ്റും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ പ്രൊഫസർ ആർ. പി. മിത്ര മുഖ്യ പ്രഭാഷണം നടത്തി. നരവംശശാസ്ത വകുപ്പ് തലവൻ ഡോ. സിനി എം. അദ്ധക്ഷത വഹിച്ചു. കിർട്ടാഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ് കുമാർ കെ. എസ്., ഡിപ്പാർട്ട്മെൻ്റ് സ്റ്റൂഡൻസ് യൂണിയൻ ചെയർമാൻ ഗായത്രി സുരേന്ദ്രൻ എന്നിവർ ആശംശകൾ അറിയിച്ചു. ഡോ. എം.എസ്. മഹേന്ദ്രകുമാർ സ്വാഗതവും പ്രൊഫ. ബി. ബിന്ദു നന്ദിയും പറഞ്ഞു.
തുടർന്നുള്ള സെഷനിൽ കേരളത്തിലെ ട്രൈബൽ ഡവലപ്പ്മെൻ്റ് നെ കുറിച്ച് കിർട്ടാഡ്സ് മുൻ ഡയറക്ടർ മോഹൻ കുമാർ തീമാറ്റിക്ക് പ്രസൻ്റേഷൻ നടത്തി.
തുടർന്നുള്ള രണ്ടു സെഷനുകളിൽ കിർട്ടാട്സിലെ റിസർച്ച് ഓഫീസർ ഡോ. മിനി പി.വി., എറണാകുളം രാജഗിരി കോളേജിലെ രൂപശ്രീ ജെ., നെരുവമ്പ്രം കോളേജ് ഓഫ് അപ്ലയ്ഡ് സയൻസസിലെ അസിസ്റ്റൻ്റ് പ്രൊഫസർ അനുരാഗി കെ.പി., പുതുച്ചേരി റാക്ക് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ ഡോ. സൗമ്യ ദേവസ്യ, മണിപ്പൂർ വിദ്ധ്യാർത്ഥിനികളായ കാതറിൻ കിംഷി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലാണ് ട്രൈബൽ കോൺഗ്രസ് സംഘടിപ്പിച്ചത്.
നോമിനൽ റോൾ / ഹാൾടിക്കറ്റ്
കണ്ണൂർ – മഹാത്മാ ഗാന്ധി സർവകലാശാലകളുടെ ജോയിൻറ് എം എസ് സി പ്രോഗ്രാമുകളായ എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) & എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) – നാലാം സെമസ്റ്റർ (സി എസ്സ് എസ്സ് – റെഗുലർ), മെയ് 2025 പരീക്ഷകളുടെ നോമിനൽ റോൾ / ഹാൾടിക്കറ്റ് (പ്രൊവിഷണൽ) സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ബി ടെക് മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാം
28.06.2025 തിയ്യതിയിലെ വിജ്ഞാപന പ്രകാരം 2000 അഡ്മിഷൻ മുതലുള്ള ബി.ടെക് സപ്ലിമെൻററി മേഴ്‌സി ചാൻസ് ( പാർട്ട് ടൈം ഉൾപ്പെടെ ) പരീക്ഷകൾക്ക് സൂപ്പർ ഫൈനോടുകൂടി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ചുവടെ ചേർക്കുന്നു. പ്രസ്തുത തിയ്യതികൾക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല .
I ,II സെമസ്റ്റർ – 30/09/25
III, IV സെമസ്റ്റർ – 10/10/25
V, VI,VII ,VIII സെമസ്റ്റർ -15/10/2025
