Home News കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭ അംഗീകാരം; 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി

കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭ അംഗീകാരം; 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി

by Sayana k
0 comments

കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് 27 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനും ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകിയും മന്ത്രിസഭ. കേരള പൊതുസേവനാവകാശ ബിൽ 2025ന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍.

കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് 27 ഏക്കർ ഭൂമി

എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകി. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും, കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

കരട് ബിൽ അംഗീകരിച്ചു

കേരള പൊതുസേവനാവകാശ ബിൽ 2025 കരട് അംഗീകരിച്ചു.

സംസ്ഥാനത്തെ സർവ്വകലാശാല ആക്ടുകളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേർക്കുന്നതിനുള്ള കരട് ബിൽ അംഗീകരിച്ചു.

സ്റ്റാഫ് പാറ്റേൺ പരിഷ്ക്കരിക്കും

കെൽട്രോൺ സ്റ്റാഫ് പാറ്റേൺ പരിഷ്ക്കരിക്കും.

തസ്തിക

കണ്ണൂർ, അഞ്ചരക്കണ്ടി ഹയർസെക്കണ്ടറി സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ 6 എച്ച് എസ് റ്റി തസ്തികയും, 2023-2024 അധ്യയന വർഷത്തിൽ 9 എച്ച് എസ് റ്റി തസ്തികയും 1 ജൂനിയർ ലാംഗ്വേജ് ഹിന്ദി, 1 ജൂനിയർ ലാംഗ്വേജ് അറബിക് തസ്തികകളും അനുവദിക്കും.

മലബാർ കാൻസർ സെൻററിൽ രണ്ട് സയൻറിഫിക് ഓഫീസർ (ന്യൂക്ലിയർ മെഡിസിൻ) തസ്തിക സൃഷ്ടിക്കും.

എറണാകുളം സെൻറ് തെരേസാസ് കോൺവൻറ് ഗേൾസ് എച്ച്.എസ്.എസ് ലെ എച്ച്.എസ്.എസ്.ടി-ജൂനിയർ (ഫ്രഞ്ച്) തസ്തിക എച്ച്.എസ്.എസ്.ടി (ഫ്രഞ്ച്) തസ്തിക ആയി ഉയർത്തും.

പിണറായി എജുക്കേഷൻ ഹബിൽ അനുവദിച്ച സർക്കാർ പോളിടെക്നിക്ക് കോളേജിലെ ലൈബ്രേറിയൻ ഗ്രേഡ് IV തസ്തിക ഗ്രേഡ് III തസ്തികയാക്കി ഉയർത്തും.

ഭക്ഷ്യ കമ്മീഷൻ അംഗങ്ങൾ

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളെ നിയമിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 ലെയും സംസ്ഥാന ഭക്ഷ്യ ഭദ്രതാ ചട്ടം, 2018 ലെയും വ്യവസ്ഥകൾക്കനുസൃതമായാണ് നിയമനം.

അഡ്വ. കെ.എൻ. സുഗതൻ (പൊതു വിഭാഗം) ( എറണാകുളം രാമമംഗലം സ്വദേശി)

രമേശൻ വി. (പട്ടികജാതി വിഭാഗം) ( പെരിന്തൽമണ്ണ സ്വദേശി)

മുരുകേഷ് എം. (പട്ടികവർഗ്ഗ വിഭാഗം) ( പാലക്കാട് കാവുണ്ടിക്കൽ സ്വദേശി)

ഷീല ടി. കെ. (ഷീല വിജയകുമാർ) (വനിതാ വിഭാഗം) ( തൃശ്ശൂർ ആലപ്പാട് സ്വദേശി)

ശമ്പള പരിഷ്ക്കരണം

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്ടുകളിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാർക്ക് കൂടി 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിൻറെ ആനുകൂല്യം ബാധകമാക്കും.

കെ സി സി പി ലിമിറ്റഡിലെ ജീവനക്കാരുടെയും തെഴിലാളികളുടെയും ശമ്പള പരിഷ്ക്കരണത്തിനുള്ള ദീർഘകാല കരാർ 01/01/2017 പ്രാബല്യത്തിൽ നടപ്പാക്കും. എംപ്ലോയറുടെ ഇപിഎഫ് വിഹിതത്തിൻറെ കാര്യത്തിൽ നിലവിലുള്ള സ്ഥിതി തുടരും.

ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിലെ മാനേജീരിയിൽ വിഭാഗം ജീവനക്കാരുടെ 01/10/2013 മുതൽ അഞ്ച് വർഷത്തേക്കുള്ള ശമ്പള പരിഷ്ക്കരണം നടപ്പാക്കും.

ധനസഹായം

തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അഗ്നിമിത്രയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു.

ഒഴിവാക്കി നൽകും

കേരളത്തിൽ ബിഎസ്എൻഎൽ മുഖേന നടപ്പാക്കുന്ന ഫോർ ജി സാച്ചുറേഷൻ പദ്ധതിക്കായി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഈടാക്കി വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് / സൂപ്പർ വിഷൻ ചാർജ് ഇനത്തിലെ 36,61,424 രൂപ ഒഴിവാക്കി നൽകും.

ഇളവ്

ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ എജുക്കേഷണൽ സൊസൈറ്റിക്ക് വിദ്യാഭ്യാസ വികസനത്തിനായി എറണാകുളം മുക്കന്നൂർ വില്ലേജിലെ 33.11 ഏക്കർ ഭൂമിയിൽ ഭൂപരിധിയിൽ അധികമുള്ള 18.11 ഏക്കറിന് ഭൂപരിഷ്ക്കരണ നിയമ പ്രകാരം ഇളവ് അനുവദിക്കും. ഒഴിവ് നൽകിയ ആവശ്യത്തിന് മാത്രമെ ഭൂമി ഉപയോഗിക്കാവു എന്ന വ്യവസ്ഥയോടെയാണിത്.

പുനർനിയമനം

ജലസേചന വകുപ്പിലെ ഇൻറർസ്റ്റേറ്റ് വാട്ടർ വിങ്ങിൽ ഉപദേഷ്ടാവായി കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റി ബോർഡ് ലിമറ്റഡ് ചീഫ് എഞ്ചിനിയറായി വിരമിച്ച ജെയിംസ് വിൽസണെ രണ്ട് വർഷത്തേക്ക് പുനർനിയമിക്കും.

ടെണ്ടർ അംഗീകരിച്ചു

കാസർഗോഡ് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ഗേൾസ് ഹോസ്റ്റലിലെ എം.ഇ.പി വർക്കിൻറെയും ടീച്ചിംഗ് ക്വാർട്ടേഴ്സിലേയും സബ്സ്റ്റേഷനിലേയും സിവിൽ ജോലികളുടെയും നെഗോസിഷേയനിലൂടെ ക്വാട്ട് ചെയ്ത 7,29,19,206 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

“കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം – II പാക്കേജ് 2 – തലവടി, എടത്വാ, വീയപുരം എന്നിവിടങ്ങളിലേക്കുള്ള ട്രാൻസ്മിഷൻ മെയിൻ 1A1 ൻ്റെ വിതരണവും, സ്ഥാപിക്കലും, തലവടി, എടത്വ എന്നിവിടങ്ങളിൽ ഉന്നതതല ജലസംഭരണിയുടെ നിർമ്മാണം, വീയപുരത്തും തലവടിയിലും നിലവിലുള്ള ഉന്നതതതല ജലസംഭരണികളുടെ നവീകരണം – ജനറൽ സിവിൽ വർക്ക്’ എന്ന പ്രവൃത്തിയ്ക്ക് 23,78,86,926 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

പഴയ ദേശീയപാത 66 ൽ ആൽത്തറമൂട് മുതൽ മേവറം വരെയുള്ള BC overlay പ്രവൃത്തികൾക്ക് 2,07,26,650 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign