Home kannur News സൗന്ദര്യ ചികിത്സാരംഗത്ത് പുത്തൻ ചുവട്; ആസ്റ്റർ എസ്തറ്റിക്ക കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു

സൗന്ദര്യ ചികിത്സാരംഗത്ത് പുത്തൻ ചുവട്; ആസ്റ്റർ എസ്തറ്റിക്ക കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു

by Sayana k
0 comments

സൗന്ദര്യ ചികിത്സാരംഗത്തെ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ആസ്റ്റർ എസ്തറ്റിക്ക ക്ലിനിക്ക് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ഹോട്ടൽ ബെനാലെ ഇന്റർനാഷണലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരവും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം നിർവ്വഹിച്ചു.ഉത്തരകേരളത്തിലെ എല്ലാ സൗകര്യങ്ങളോടും കൂടിയ അപൂർവ്വം കോസ്മറ്റിക് സർജറി സെന്ററുകളിൽ ഒന്നാണ് ആസ്റ്റർ എസ്തറ്റിക്ക.സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകൾക്ക് പുറമെ ഇതര ചികിത്സാ രീതികളായ നോൺ സർജിക്കൽ രീതികളും ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. രോഗികളുടെ സുരക്ഷയും അണുവിമുക്തിയും നൂറ് ശതമാനം ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും ആസ്റ്റർ ഏസ്തറ്റിക്കയുടെ ഭാഗമാണ്.

കലകൾ ഇല്ലാതാക്കാനും, ഹെയർ റിമൂവൽ ചർമ്മം പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ ലേസർ സംവിധാനങ്ങൾ. പുരുഷന്മാരിലെ സ്തനവളർച്ചയെ ഫലപ്രദമായി ഇല്ലാതാക്കാൻ സഹായിക്കുന്ന ഗൈനക്കോമാസ്റ്റിയ സർജറി, കുടവയർ കുറയ്ക്കാനുള്ള അബ്ഡൊമനോപ്ലാസ്റ്റി, മൂക്കിന്റെ ആകൃതിയിൽ മാറ്റം വരുത്താനുള്ള റൈനോപ്ലാസ്റ്റി, സ്‌കാർ റിവിഷൻ സർജറി, ബ്രസ്റ്റ് ഓഗ്മന്റേഷൻ, ബ്രസ്റ്റ് റിഡക്ഷൻ, കൺപോളകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന ബ്ലിഫറോപ്ലാസ്റ്റി, ഫേസ് ലിഫ്റ്റ്. നെക്ക് ലിഫ്റ്റ്, ഫേഷ്യൽ ഇംപ്ലാന്റ്, ഫാറ്റ് ഗ്രാഫ്റ്റിംഗ്, ജനിറ്റൽ റിജുവനേഷൻ. ബ്രാക്കിയോപ്ലാസ്റ്റി, തൈ ലിഫ്റ്റ്, ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ, ബോട്ടോക്സ്. ഫഫില്ലർ, ത്രെഡ് ലിഫ്റ്റ് തുടങ്ങിയ ചികിത്സാ സൗകര്യങ്ങൾ ഈ ക്ലിനിക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഇതിന് പുറമെ സോറിയാസിസ്. വെള്ളപ്പാണ്ട്. മുഖക്കുരു. ചർമ്മത്തിലെ അണുബാധകൾ, താരൻ. നഖങ്ങളെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവ ഉൾപ്പെടെ എല്ലാവിധ രോഗങ്ങൾക്കുമുള്ള ചികിത്സയുമായി ഡെർമറ്റോളജി വിഭാഗവുംആസ്റ്റർആസ്തെറ്റിക്കയുടെ ഭാഗമാവും.ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സുപ്രിയ, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മധുചന്ദ്ര, ഡോ. നിബു, ഡോ. അർജ്ജുൻ, ഡോ നിപുൺ ഡെർമറ്റോളജിസ്റ്റ് ഡോ. അഞ്ചലി എന്നിവർ സംസാരിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign