Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

പച്ചപ്പിന്റെ പാഠങ്ങളുമായി പരിശീലന പരിപാടി

ഹരിത കേരളം മിഷന്റെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നാട്ടുവൃക്ഷങ്ങളെയും വള്ളിച്ചെടികളെയും തിരിച്ചറിയാനും അടുത്തറിയാനുമുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിലെ കോട്ടൂര്‍ ജൈവ വൈവിധ്യ പാര്‍ക്കില്‍ ഒക്ടോബര്‍ 14 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് പരിശീലനം. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. കെ.വി ഫിലോമിന ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി വിദഗ്ധനും ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് സംസ്ഥാന ഫാക്കല്‍ട്ടി ടീം അംഗവുമായ വി.സി ബാലകൃഷ്ണന്‍ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പച്ചത്തുരുത്ത് സംഘാടക സമിതി അംഗങ്ങള്‍, വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ 9207950345 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.

ജൂനിയര്‍ റസിഡന്റ് / ട്യൂട്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് / ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസിനൊപ്പം ടി സി എം സി / കെ എസ് എം സി രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ 14 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. വിശദാംശങ്ങള്‍ gmckannur.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

വിലനിർണയം: പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ വായ്പാ പദ്ധതികളിൽ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിർണയം നടത്തുന്നതിന് റവന്യു സർവീസിൽ നിന്നും വിരമിച്ച വില്ലേജ് ഓഫീസർ, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബയോഡാറ്റ, ആധാർ കാർഡ്, സർവീസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 9400068513

മറൈൻ ഡാറ്റ എന്യൂമറേറ്റർ നിയമനം

ഫിഷറീസ് വകുപ്പിന്റെ മാനേജ്‌മെന്റ് ഓഫ് മറൈൻ ഡാറ്റ കലക്ഷൻ ആൻഡ് സ്റ്റഡി ഓഫ് ജുവനൈൽ ഫിഷിംഗ് സർവെ പദ്ധതിയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള 21നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972731081

അധ്യാപക നിയമനം

കല്ല്യാശ്ശേരി കെ പി ആർ ഗോപാലൻ സ്മാരക ഗവ. വി എച്ച് എസ് എസ്, വി എച്ച് എസ് സി വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ പ്രിന്റിംഗ് ടെക്‌നോളജി തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972783544, 9544843844

അസി. പ്രൊഫസർ നിയമനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്‌സ് വിഷയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് 12 മണിക്ക് ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തണം. താൽപര്യമുള്ളവർ പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 8547005052, 9961416202

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പിണറായി ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഓട്ടോമൊബൈൽ ബി വോക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം/മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഇഡബ്ല്യുഎസ് നോൺ പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ആറിന് രാവിലെ 11 മണിക്ക് കമ്പനിമൊട്ടയിലുള്ള ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0490 2384160

ദേവസ്വം പട്ടയകേസ് വിചാരണ

ഇരിട്ടി, തലശ്ശേരി (ദേവസ്വം) ലാന്റ് ട്രൈബ്യൂണൽ ആഗസ്റ്റിൽ മാറ്റിവെച്ച പട്ടയകേസുകളുടെ വിചാരണ ഒക്ടോബർ ഒൻപതിന് രാവിലെ 10.30 ന് നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ (ഡി എം) ലാന്റ് ട്രൈബ്യൂണൽ (ദേവസ്വം) അറിയിച്ചു.

റെയിൽവേ ഗേറ്റ് അടച്ചിടും

ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള കൊവ്വപ്പുറം -കുന്നനങ്ങാട് (കൊവ്വപ്പുറം) ഗേറ്റ് ഒക്ടോബർ ആറിന് രാവിലെ എട്ട് മണി മുതൽ ഒക്ടോബർ എട്ടിന് രാത്രി 11 മണി വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

ക്യാമ്പ് ഫോളോവര്‍ നിയമനം

കണ്ണൂര്‍ റൂറല്‍ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് കുക്ക്, ബാര്‍ബര്‍ തസ്തികകളിലേക്ക് ക്യാമ്പ് ഫോളോവറെ നിയമിക്കുന്നു. അപേക്ഷകര്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലുള്ള ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനത്ത് എത്തണം.

സംസ്ഥാനതല പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളേജിലാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദമായ ബയോഡേറ്റ youthday2020@gmail.com എന്ന ഇ മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ നേരിട്ടോ ഒക്ടോബര്‍ ആറിനകം ലഭ്യമാക്കണം. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ലഭിക്കും. ഫോണ്‍: 8086987262, 0471-2308630

ഡി എല്‍ എഡ് പ്രവേശനം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ദ്വിവത്സര ഡി എല്‍ എഡ് കോഴ്സിലേക്കുള്ള സ്വാശ്രയ വിഭാഗ പ്രവേശനത്തിന്റെ അഭിമുഖവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കും. സയന്‍സ്, കൊമേഴ്സ് വിഷയത്തിലുള്ളവര്‍ക്ക് ഒക്ടോബര്‍ ഏഴിനും ഹ്യുമാനിറ്റീസ് വിഷയക്കാര്‍ക്ക് ഒക്ടോബര്‍ എട്ടിനുമാണ് അഭിമുഖം. വിദ്യാര്‍ഥികള്‍ അഭിമുഖത്തിന് ലഭിച്ച അറിയിപ്പും അസ്സല്‍ രേഖകളും സഹിതം കണ്ണൂര്‍ ഗവ. ടി ടി ഐ (മെന്‍) ഹാളില്‍ എത്തണം. വെബ്‌സൈറ്റ്: www.ddekannur.in ഫോണ്‍: 0497 2705149

വൈദ്യുതി മുടങ്ങും

കെ എസ് ഇ ബി 110 കെ വി മാങ്ങാട് സബ്സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ തടി ലേലം

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ വിവിധ ക്ലാസില്‍പെട്ട തേക്ക് തടികളുടെ ലേലം ഒക്ടോബര്‍ 10 ന് നടക്കും. കണ്ണവം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ നേരിട്ടോ വെബ്സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859

ക്വട്ടേഷന്‍ ക്ഷണിച്ചു

പള്ളിക്കുന്ന് കെ.എം.എം ഗവ. വനിതാ കോളേജില്‍ കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍ കെ.എം.എം ഗവ വനിതാ കോളേജ്, പള്ളിക്കുന്ന്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ഒക്ടോബര്‍ 13 ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍: 0497-2746175

പരാതി അറിയിക്കാം

പൊതുമരാമത്ത് വകുപ്പിന്റെ കെ എല്‍ 01 എ ജി 0225 നമ്പര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു.  ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ ഒക്ടോബര്‍ അഞ്ച് മുതല്‍ 15 ദിവസത്തിനകം കണ്ണൂര്‍ ആര്‍.ടി.ഒയെ രേഖാമൂലം അറിയിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ക്വട്ടേഷന്‍

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ തിരുവനന്തപുരത്തേക്കും തിരിച്ചും എത്തിക്കുന്നതിന് 50 സീറ്റുള്ള ബസ് ലഭ്യമാക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍ / വാഹന ഉടമകള്‍/ ഡ്രൈവര്‍മാരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് 12 മണിക്കകം ലഭിക്കണം. ഫോണ്‍: 0460 2996794

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign