പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: സ്പോട്ട് അഡ്മിഷൻ 15.10.2025 വരെ
കണ്ണൂർ സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്ക് താവക്കര കാമ്പസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗിൽ ൽ നേരിട്ട് ഹാജരായി 15.10.2025 വരെ ഫൈനോടുകൂടി പ്രവേശനം നേടാവുന്നതാണ്.വിശദവിവരങ്ങൾക്ക് 0497 2715183 ൽ ബന്ധപ്പെടാവുന്നതാണ് .
സെനറ്റ് മീറ്റിംഗ് 4.10.2025
കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറെ നിയമിക്കുന്നതിനുള്ള മൂന്നംഗ കമ്മിറ്റിയിലേക്ക് സർവകലാശാല സെനറ്റ് നാമനിർദ്ദേശം ചെയ്യേണ്ട ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി 04/10/2025 ന് കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണിക്ക് സ്പെഷ്യൽ സെനറ്റ് മീറ്റിംഗ് നടത്തി . പ്രസ്തുത യോഗത്തിൽ ഡോ അജയകുമാർ പി പി , മുൻ പ്രൊ വൈസ് ചാൻസലർ , കേരള സർവകലാശാല , പ്രൊഫസർ എമിരറ്റസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് , കേരളം സർവകലാശാല പാളയം .തിരുവനന്തപുരം , ഡോ അച്യുത് ശങ്കർ എസ് നായർ , മുൻ ഡീൻ & സീനിയർ പ്രൊഫെസർ , കേരള സർവകലാശാല , ഡയറക്ടർ ,സി-ഡിറ്റ്, എന്നിവരെ നിർദ്ദേശിക്കപ്പെടുകയും , വോട്ടെടുപ്പിലൂടെ ഡോ അജയകുമാർ പി പി-യെ പ്രസ്തുത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .
പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി എസ് സി മാത്തമാറ്റിക്സ് ഓണേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ ഇൻഫോർമാറ്റിക്സ്, ബി കോം നവംബർ 2025 സെഷൻ പ്രായോഗിക പരീക്ഷകൾ, 2025 ഒക്ടോബർ 6 മുതൽ ഒക്ടോബർ 10 വരെ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്


