ഭരണഘടനയെ സംരക്ഷിക്കേണ്ടത് വിദ്യാർത്ഥികൾ- ജോൺ ബ്രിട്ടാസ്
കണ്ണൂർ സർവകലാശാല യൂണിയൻ 2025 ഉത്ഘാടനം രാജ്യസഭ എം പി യും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് നിർവഹിച്ചു. ഭരണഘടന ആമുഖം ഉയർത്തിപിടിച്ച് വിദ്യാർഥികൾ ഭരണഘടന പഠിക്കുകയും സംരക്ഷിക്കേണ്ടതിന്റെയും വർത്തമാനകാല ആവിശ്യകതയെ കുറിച് ചൂണ്ടിക്കാട്ടി.
പരിപാടിയിൽ യൂണിവേഴ്സിറ്റിയൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ സ്വാഗതം പറഞ്ഞു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നന്ദജ് ബാബു അധ്യക്ഷനായി.
കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്ക്കേറ്റ് അംഗം ഡോ. എ അശോകൻ, കണ്ണൂർ യൂണിവേഴ്സിറ്റി DSS Dr. സുജിത് കെ വി ,ഫാ. തോമസ് (ലോക്കൽ മനേജർ നിർമലഗിരി കോളേജ്) നിർമലഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. സെലിൻ മാത്യു, ദേവനന്ദ് , അമൃത, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (നിർമലഗിരി കോളേജ് യൂണിയൻ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
യൂണിവേഴ്സിറ്റി യൂണിയൻ ജോ. സെക്രട്ടറി ആദിഷ കൃഷ്ണൻ നന്ദി പറഞ്ഞു
ഹാൾടിക്കറ്റ്
08/10/2025 മുതൽ 17/10/2025 വരെ നടക്കുന്ന നാലാം സെമസ്റ്റർ എം.എ (അറബിക്, ഇംഗ്ലീഷ്, ചരിത്രം, ഡെവലപ്മെൻറ് ഇക്കണോമിക്സ്) & എം.കോം അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ ഡിഗ്രി (2023 അഡ്മിഷൻ റഗലുർ /2020-22 അഡ്മിഷൻ സപ്ലിമെൻററി/ ഇമ്പ്രൂവ് മെൻറ് ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് വിദ്യാർത്ഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിൻറൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്.
മികച്ച ശാസ്ത്രജ്ഞരുടെ സർവകലാശാലാ പദവിയിൽ കണ്ണൂരും
കണ്ണൂരിൽനിന്നുള്ളത് പതിനാല് പേർ
ജർമനിയിലെ യൂറോപ്യൻ ശാസ്ത്ര വിലയിരുത്തൽ കേന്ദ്രം (AD Scientific Index 2026) തിരഞ്ഞെടുത്ത ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ സർവകലാശാലാ പദവിയിൽ കണ്ണൂർ സർവക ലാശാലയും ഇടംനേടി.
ഗവേഷണ മികവ്, പ്രബന്ധങ്ങളുടെ നിലവാരം, എണ്ണം, അവ ഉപയോഗിച്ചവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. കണ്ണൂർ സർവകലാശാലയിൽനിന്ന് പതിനാല് അധ്യാപകരാണ് ലോകത്തെ മികച്ച ശാസ്ത്രജ്ഞ രുടെ പട്ടികയിൽ ഇടംപിടിച്ചത്.
ഫിസിക്സ് വകുപ്പിൽനിന്ന് വിരമിച്ച ഡോ. കെ.പി.സന്തോഷ്, ജന്തുശാസ്ത്ര പഠന വകുപ്പിൽ നിന്ന് വിരമിച്ച പ്രൊഫ. പി.കെ.പ്രസാദൻ, പ്രൊഫ. എ.സാബു, പ്രൊഫ. സദാശിവൻ ചെറ്റലക്കോട്ട്, പ്രൊഫ. അനൂപ് കുമാർ കേശവൻ, (എല്ലാവരും ബയോ ടെക്നോളജി ആൻറ് മൈക്രോ ബയോളജി), ഡോ. പ്രദീപൻ പെരിയാട്ട് (എൻ വിറോൺമെൻ്റൽ സയൻസ്), പ്രൊഫ. എസ് സുധീഷ്, ഡോ. ബൈജു വിജയൻ, ഡോ. ഷിമ പി. ദാമോദരൻ, ഡോ. ഏ.ആർ ബിജു (എല്ലാവരും കെമിക്കൽ സയൻസ്), ഡോ. സൂരജ് എം. ബഷീർ (മോളിക്യുലാർ ബയോളജി ആൻഡ് ജെനറ്റിക്സ്) ഡോ. എൻ. കെ. ദീപക്, ഡോ. കെ. എം. നിസാമുദ്ദീൻ, ഡോ. നൃപശ്രീ നാരായണൻ (മൂന്ന് പേരും ഫിസിക്സ്) എന്നിവരെയാണ് മികച്ച ശാസ്ത്രജ്ഞരായി തിരഞ്ഞെടുത്തത്.
ഗവേഷകരായ അധ്യാപകരുടെ പ്രബന്ധങ്ങളുടെ എണ്ണം, ഗുണനിലവാരം, സൈറ്റേഷൻ (എത്ര പേർ പഠനങ്ങൾക്കുപയോഗിച്ചു) എന്നിവയ്ക്ക് ‘എച്ച് ഇൻഡക്സ് ‘ എന്ന രീതിയിൽ മാർക്ക് നൽകിയാണ് മികച്ച ശാസ്ത്രജ്ഞരെ തിരഞ്ഞെടുത്തത്.(PHOTO SHARED)
പരീക്ഷാവിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സി. ബി. സി. എസ്. എസ്.- റെഗുലർ), നവംബർ 2025 പരീക്ഷകൾക്ക് 2025 ഒക്ടോബർ 17 മുതൽ 22 വരെ അപേക്ഷിക്കാവുന്നതാണ്. ഇതിന് മുന്നോടിയായി ഡിപ്പാർട്മെന്റ് ലെവൽ കോഴ്സ് രജിസ്ട്രേഷനും, (Selection of Courses from the University Course Basket), സ്റ്റുഡന്റ് രജിസ്ട്രേഷനും (Selection of Courses by the Students from the Department Course basket) 2025 ഒക്ടോബർ 08 മുതൽ 15 വരെയുള്ള തീയതികളിൽ പൂർത്തീകരിക്കേണ്ടതാണ്.

പരീക്ഷാവിജ്ഞാപനം
-
05.11.2025 ന് ആരംഭിക്കുന്ന മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റഗുലർ /സപ്ലിമെൻററി) നവംബർ 2025 പരീക്ഷകൾക്ക് 13.10.2025 മുതൽ 16.10.2025 വരെ പിഴയില്ലാതെയും 18.10.2025 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
-
10.11.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെൻററുകളിലെയും മൂന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ /സപ്ലിമെൻററി/ഇംപ്രൂവ്മെൻറ്) ഒക്ടേബർ 2025 പരീക്ഷകൾക്ക് 07.10.2025 മുതൽ 14.10.2025വരെ പിഴയില്ലാതെയും 16.10.2025 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
-
05.11.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെൻററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ (റഗുലർ/ സപ്ലിമെൻററി /ഇംപ്രൂവ്മെൻറ്) നവംബർ 2025 പരീക്ഷകൾക്ക് 08.10.2025 മുതൽ 14.10.2025 വരെ പിഴയില്ലാതെയും 16.10.2025 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
തിയതി നീട്ടി
മൂന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി നവംബർ 2025 പരീക്ഷകളുടെ കോഴ്സ് /സ്റ്റുഡൻറ് രജിസ്ട്രേഷൻ ചെയ്യാനുള്ള തിയതി 10.10.2025 വരെ നീട്ടിയിരിക്കുന്നു.
ഹാൾടിക്കറ്റ്
08/10/2025 മുതൽ 17/10/2025 വരെ നടക്കുന്ന നാലാം സെമസ്റ്റർ എം.എ (അറബിക്, ഇംഗ്ലീഷ്, ചരിത്രം, ഡെവലപ്മെൻറ് ഇക്കണോമിക്സ്) & എം.കോം അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ ഡിഗ്രി (2023 അഡ്മിഷൻ റഗലുർ /2020-22 അഡ്മിഷൻ സപ്ലിമെൻററി/ ഇമ്പ്രൂവ്മെൻറ് ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് വിദ്യാർത്ഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രിൻറൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ.അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്.
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 179 ദിവസത്തേക്കോ അല്ലെങ്കിൽ പകരം നിയമനം നടക്കുന്നതുവരെയോ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ നിലവിലെ നിയമന വ്യവസ്ഥകൾ പാലിച്ച് കൊണ്ടായിരിക്കും നിയമനം .(ഒഴിവ് -1 )
യോഗ്യത :ഫാസ്റ്റ് ക്ലാസ്സ് മാർക്കോട് കൂടിയ എം സി എ, എം എസ് സി കമ്പ്യൂട്ടർ സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 10 -10 -2025 ( വെള്ളിയാഴ്ച) രാവിലെ 10 .30 നു ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ നടത്തുന്ന അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കേണ്ടതാണ്.
