ജില്ലാതല വായനാമത്സരം 11 ന്
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖിലകേരള വായനാമത്സരത്തിന്റെ ജില്ലാതല മത്സരം ഒക്ടോബര്‍ 11ന് കോളേജ് ഓഫ് കോമേഴ്സില്‍ നടക്കും. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ ഉദ്ഘാടനം ചെയ്യും. താലൂക്ക്തല വായനാമത്സരത്തില്‍ വിജയിച്ച ആദ്യ പത്ത് സ്ഥാനക്കാരാണ് ജില്ലാതലത്തില്‍ പങ്കെടുക്കുക. അന്നേദിവസം രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം, 16 മുതല്‍ 25 വയസ്സുവരെ, 25 വയസ്സിന് മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം.
സാക്ഷരതാ മിഷന്‍ വഴി ബിരുദ പഠനം
സാക്ഷരതാ മിഷന്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി സഹകരിച്ച് നടത്തുന്ന ബിരുദ കോഴ്സുകളിലേക്ക് ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം. പിലാത്തറ സെന്റ് ജോസഫ് കോളേജ്, തലശ്ശേരി എഞ്ചിനീയറിങ് കോളേജ് എന്നിവയാണ് പഠനകേന്ദ്രങ്ങള്‍. പഠിതാക്കളുടെ താല്‍പര്യമനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കാം. പ്രായപരിധിയില്ല. ഹയര്‍ സെക്കന്‍ഡറി തുല്യത പാസായ പഠിതാക്കള്‍ക്കും പ്ലസ് ടു പാസായ മറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരുമായോ ബന്ധപ്പെടാം. ഫോണ്‍: 04972707699
ഗതാഗത നിയന്ത്രണം
വിളക്കോട് – അയ്യപ്പന്‍കാവ് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഒക്ടോബര്‍ ഏഴ് മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ ഉപ വിഭാഗം തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഹാജി റോഡ് – അയ്യപ്പന്‍കാവ് റോഡ് വഴി കടന്നുപോകണം.
കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബർ 13ന് തിരുവനന്തപുരം പി ടി പി നഗറിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെട്ട പ്രിൻസിപ്പൽ/ വകുപ്പ് മേധാവിയുടെ ശുപാർശ സഹിതം ഒക്ടോബർ എട്ടിന് വൈകുന്നേരം അഞ്ചിനകം രണ്ടുപേർ ഉൾപ്പെടുന്ന ടീമുകളായി ildm.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും പ്രശംസ പത്രവും ലഭിക്കും. ഇ മെയിൽ: mbadmildm@gmail.com, ഫോൺ: 8547610005
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കണ്ണൂർ ഗവ.ഐ ടി ഐയിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ/മെറ്റലർജി/പ്രൊ
കണ്ണൂർ ഗവ.ഐ ടി ഐയിൽ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്
സി ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ
സി ഡിറ്റ് തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രഫി, നോൺ ലീനിയർ എഡിറ്റിംഗ്, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നവരിൽ യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാർഥികൾക്ക് കെ-ഡിസ്‌കിന് കീഴിലുള്ള കെ കെ ഇ എം പ്രൊജക്ടിൽ ഉൾപ്പെടുത്തി സ്‌കോളർഷിപ്പ് ലഭിക്കും. വെബ്‌സൈറ്റ്: http://mediastudies.cdit.org/, ഫോൺ: 8547720167
തൊഴിൽ നൈപുണ്യ പരിശീലനം
പട്ടികജാതി വികസന വകുപ്പ് ബിരുദധാരികളിൽ നിന്ന് എയർ ലൈൻ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്മെന്റ് കോർപറേഷൻ എയ്റോ സ്പേസ് ആൻഡ് ഏവിയേഷൻ സെക്ടർ സ്‌കിൽ കൗൺസിൽ ബാംഗ്ലൂരിന്റെ പരിശീലന പദ്ധതിയിൽ നിലവിലുള്ള ഒഴിവുകളിലേക്കാണ് പ്രവേശനം. കണ്ണൂർ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ 20നും 27നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം ഉൾപ്പെടെ മുഴുവൻ ഫീസും സൗജന്യമായിരിക്കും. താൽപര്യമുള്ളവർ ബിരുദം, എസ്.എസ്.എൽ.സി, ജാതി, വരുമാനം (പരിധി-മൂന്ന് ലക്ഷം) സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ ഒക്ടോബർ 10 നു വൈകിട്ട് അഞ്ചിന് മുൻപ് കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂർ വെള്ളോറ ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ രണ്ട് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 24ന് വൈകീട്ട് അഞ്ച് മണിക്കകം ദേവസ്വം ബോർഡിന്റെ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ പട്ടുവം മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും 50 സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് ടൂർ ഓപ്പറേറ്റർ/ വാഹന ഉടമ/ ഡ്രൈവർ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകൾ ഒക്ടോബർ 13 ന് ഉച്ചക്ക് 12 നകം ഗവ.മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂൾ, അരിയിൽ. പി.ഒ, കണ്ണൂർ പട്ടുവം ,670143 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 0460-2996794
ക്വട്ടേഷൻ ക്ഷണിച്ചു
ചെങ്ങറ പുനരധിവാസ പാക്കേജിനായി കുറ്റിയേരി വില്ലേജിൽ ലഭ്യമായ 6.064 ഹെക്ടർ ഭൂമിയിലെ കാട് വെട്ടുന്നതിന് വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 10 ന് രാവിലെ 11 മണിക്കകം തളിപ്പറമ്പ് താലൂക്ക് ഓഫീസിലോ കുറ്റിയേരി വില്ലേജ് ഓഫീസിലോ ലഭിക്കണം. ഫോൺ: 04602203142
ലേലം
ജില്ലാ സിറ്റി പോലീസിന്റെ അധികാര പരിധിയിൽപ്പെട്ട വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ ഉൾപ്പെട്ട, കോടതി തീർപ്പാക്കിയിട്ടുള്ള, അവകാശികളില്ലാത്തതുമായ 68 വാഹനങ്ങൾ ഒക്ടോബർ 15 ന് രാവിലെ 11 മണിക്ക് www.mstcecommerce.com വഴി ഇ-ലേലം ചെയ്യും. ഫോൺ: 0497 2763339, 9497925858.
ലൈഫ് സർട്ടിഫിക്കറ്റ് നൽകണം
വിവിധ പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ജീവൻ പ്രമാൺ പോർട്ടൽ മുഖേന നൽകിയ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഗസറ്റഡ് ഓഫീസർ നവംബർ മാസത്തിൽ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ബന്ധപ്പെട്ട പിആർഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നവംബർ 30നകം സമർപ്പിക്കണം.
മറ്റൊരാൾ മുഖേന സമർപ്പിക്കുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി നൽകേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക പി.ആർ.ഡി വെബ്സൈറ്റിൽ ലഭ്യമാണ്.
കുടിശ്ശിക അടയ്ക്കാൻ അവസരം
സംസ്ഥാന സർക്കാരിന്റെ പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ വിവിധ കാരണങ്ങളാൽ അംശദായ അടവ് മുടങ്ങിയ അംഗങ്ങൾക്ക്, പിഴപ്പലിശയോടെ ഒരു മാസത്തിനകം കുടിശ്ശിക അടയ്ക്കാനുള്ള ഉത്തരവായി. കൂടുതൽ വിവരങ്ങൾക്ക് പിആർഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക.

