Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

അക്കൗണ്ടന്റ് നിയമനം

ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം / ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി, എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് എന്നിവയില്‍ കംപ്യൂട്ടര്‍ പരിജ്ഞാനവും അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 -36 വയസ്സ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആശ്രയ കുടുംബാംഗം / ഭിന്നശേഷി / ട്രാന്‍സ് ജെന്‍ഡര്‍, എസ് സി/എസ് ടി സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഡിമാന്റ് ഡ്രാഫ്റ്റും സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, കണ്ണൂര്‍ – 670002 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 14 ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍: 0497-2702080

റെയില്‍വേ ഗേറ്റ് അടച്ചിടും

ട്രാക്ക് നവീകരണ പ്രവൃത്തികള്‍ക്കായി എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍ എച്ച് – ബീച്ച് (ബീച്ച് ഗേറ്റ്) ഒക്ടോബര്‍ 10ന് രാവിലെ എട്ട് മണി മുതല്‍ ഒക്ടോബര്‍ 12 ന് രാത്രി 11 മണി വരെയും വളപട്ടണം – കണ്ണപുരം സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള ഇരിണാവ് റോഡ് – അഞ്ചാംപീടിക (ഇരിണാവ്) ഗേറ്റ് ഒക്ടോബര്‍ 11ന് രാവിലെ എട്ടു മണി മുതല്‍ ഒക്ടോബര്‍ 14 ന് വൈകീട്ട് ആറ് മണി വരെയും അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.

പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഡാറ്റാ സയന്‍സ്, ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഫുള്‍ സ്റ്റാക്ക് വിത്ത് എ ഐ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഇതോടൊപ്പം ഡിപ്ലോമ ഇന്‍ ഓഗ്മെന്റ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, മിക്സഡ് റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി, അപ്ലിക്കേഷന്‍ ഡെവലപ്പര്‍ എന്നീ കോഴ്സുകളും ലഭ്യമാണ്. https://forms.gle/LPNgabsFQscD27dUA ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 6282841772, 8590118698

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍

എളയാവൂര്‍ സൗത്ത് , കീഴ്ത്തള്ളി, കണ്ണോത്തുംചാല്‍ അങ്കണവാടികളില്‍ ആരംഭിക്കുന്ന ക്രഷുകളിലേക്ക് ഹെല്‍പര്‍, വര്‍ക്കര്‍ തസ്തികയിലേക്ക് 18 നും 36 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക്  അപേക്ഷിക്കാം. എളയാവൂര്‍ സോണലിലെ സ്ഥിര താമസക്കാരായ, പ്ലസ് ടു പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ ഫോം നടാല്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 9567987118

ക്വട്ടേഷന്‍ ക്ഷണിച്ചു

എടക്കാട് ഐ.സി.ഡി.എസ് പരിധിയിലുള്ള പെരളശ്ശേരി പഞ്ചായത്തിലെ 27 അങ്കണവാടികള്‍, കോര്‍പ്പറേഷന്‍ എളയാവൂര്‍ സോണിലെ 31 അങ്കണവാടികള്‍, എടക്കാട് സോണിലെ 36 അങ്കണവാടികള്‍ എന്നിവിടങ്ങളിലേക്ക് പാല്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോണ്‍: എളയാവൂര്‍: 9544513545, എടക്കാട്: 9947147206

ബോധവത്കരണ സെമിനാര്‍

ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ഭൂജല വകുപ്പ്, സന്നദ്ധ സംഘടന മോര്‍ (എന്‍ ജി ഒ) എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന വാട്ടര്‍ വളണ്ടിയര്‍ ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ 10 ന് രാവിലെ 10 മണിക്ക് ‘ഭൂജലം – വിനിയോഗവും സംരക്ഷണവും’ എന്ന വിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ ബ്ലോക്കുകളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന്‍ രാവിലെ 9.30 ന് ആരംഭിക്കും.

വെബ്സൈറ്റ് പ്രവര്‍ത്തിക്കില്ല

മെയിന്റനന്‍സ് നടക്കുന്നതിനാല്‍ പെന്‍ഷന്‍ ബോര്‍ഡിന്റെ വെബ്സൈറ്റ് ഒക്ടോബര്‍ ഒന്‍പതിന് പ്രവര്‍ത്തിക്കില്ല.

കാഷ്വല്‍ ലേബറര്‍ ഒഴിവ്

കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു കീഴിലുള്ള തളിപ്പറമ്പ് കരിമ്പം ഫാമില്‍ കാഷ്വല്‍ ലേബറര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. തളിപ്പറമ്പ്, പന്നിയൂര്‍, കുറുമാത്തൂര്‍ വില്ലേജുകളില്‍ സ്ഥിരതാമസക്കാരായ 18 നും 41 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15 നകം തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മിനി സിവില്‍ സ്റ്റേഷന്‍, തളിപ്പറമ്പ് എന്ന വിലാസത്തില്‍ ലഭിക്കും. ഇ മെയില്‍: teetpmb.emp.lbr@kerala.gov.in, ഫോണ്‍: 0460 2209400

പി എസ് സി അഭിമുഖം

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പി ടി ജെ എല്‍ ടി (അറബിക്) എല്‍ പി എസ് (അഞ്ച് എന്‍ സി എ – എസ് സി) (കാറ്റഗറി നമ്പര്‍ 706/2024), പി ടി ജെ എല്‍ ടി (അറബിക്) എല്‍ പി എസ് (എട്ട് എന്‍ സി എ – എസ് സി) (കാറ്റഗറി നമ്പര്‍ 711/2024), എഫ് ടി ജെ എല്‍ ടി (അറബിക്) എല്‍ പി എസ് (ഒന്‍പത് എന്‍ സി എ – എസ് സി) (കാറ്റഗറി നമ്പര്‍ 104/2024), എഫ് ടി ജെ എല്‍ ടി (അറബിക്) എല്‍ പി എസ് (ഒന്ന് എന്‍ സി എ – ഈഴവ/തീയ്യ/ബില്ലവ) (കാറ്റഗറി നമ്പര്‍ 154/2024), എഫ് ടി ജെ എല്‍ ടി (അറബിക്) യു പി എസ് (ഏഴ് എന്‍ സി എ – എസ് സി) (കാറ്റഗറി നമ്പര്‍ 798/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 15നും പി ടി ജെ എല്‍ ടി (അറബിക്) യു പി എസ് (രണ്ട് എന്‍ സി എ – ഈഴവ/തീയ്യ/ബില്ലവ) (കാറ്റഗറി നമ്പര്‍ 186/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തികരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 16നും കെ പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും.

ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ എന്നിവ പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും നേരിട്ട് എത്തണം. ഫോണ്‍: 0497 2700482

ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (ഒന്ന് എന്‍ സി എ – എച്ച് എന്‍) (കാറ്റഗറി നമ്പര്‍ 237/2024) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ഒക്ടോബര്‍ 15ന് കെ പി എസ് സി ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും നേരിട്ട് എത്തണം. ഫോണ്‍: 0497 2700482

ഹെല്‍പ്പര്‍ നിയമനം

കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ കോര്‍പ്പറേഷന്‍ സോണല്‍ സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ഹെല്‍പര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04972708150

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ അര്‍ബന്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 64 അങ്കണവാടികളിലേക്ക് ആറ് മാസത്തേക്ക് പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ടെണ്ടര്‍ സ്വീകരിക്കും. അപേക്ഷാ ഫോറം തളിക്കാവ് കണ്ണൂര്‍ ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2708150

ലേലം

കെ എസ് ഡി സി കുടിശ്ശിക ഈടാക്കുന്നതിന് എരുവേശ്ശി ദേശത്ത് റീ സര്‍വെ നമ്പര്‍ 16/347 ല്‍പ്പെട്ട 0.0214 ഹെക്ടര്‍ സ്ഥലം നവംബര്‍ 20 ന് രാവിലെ 11.30 ന് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ എരുവേശ്ശി വില്ലേജ് ഓഫീസ്, തളിപ്പറമ്പ് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

ലേലം

തലശ്ശേരി കുടുംബകോടതിയുടെ വാറണ്ടുപ്രകാരം ഇരിട്ടി താലൂക്ക്, പടിയൂര്‍ അംശം പെരുമണ്ണ് ദേശത്ത് റീ സര്‍വെ നമ്പര്‍ 83/11 ല്‍പ്പെട്ട 0.0202 ഹെക്ടര്‍ ഭൂമിയും അതിലുള്‍പ്പെട്ട സകലതും ഒക്ടോബര്‍ 24 ന് രാവിലെ 11 മണിക്ക് പടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ നിന്നോ പടിയൂര്‍ വില്ലേജ് ഓഫീസില്‍ നിന്നോ ലഭിക്കും. ഫോണ്‍: 04902494910

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign