തളിപ്പറമ്പ് നഗരത്തിൽ വൻ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് ബസ് സ്റ്റാൻഡിനടുത്തായുള്ള വ്യാപാര സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്.
ബസ് സ്റ്റാൻഡിനടുത്തായുള്ള വിവിധ കടകളിലേക്ക് തീ പടരുകയായിരുന്നു . പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5 യുണിറ്റ് ഫയർ ഫോഴ്‌സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തിൽ കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.


