കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ നവനീതിന് സർക്കാർ ജോലി നൽകി. നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം ബോർഡിന് കീഴിൽ വൈക്കം താലൂക്കിലെ അസിസ്റ്റൻ്റ് എൻജിനീയർ ഓഫീസിൽ ഓവർസീയറായി നവനീത് ജോലിയിൽ പ്രവേശിച്ചു. 2 വർഷത്തെ പ്രൊബേഷൻ കാലാവധി കഴിഞ്ഞ് പ്രൊമോഷൻ ഉൾപ്പെടെയുണ്ടാകും. തങ്ങളോടൊപ്പം നിന്നവർക്കും ചേർത്ത് നിർത്തിയവർക്കും നന്ദി എന്ന് നവനീത് പ്രതികരിച്ചു.
അപകടത്തിന് പിന്നാലെ ബിന്ദുവിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മകളുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. മന്ത്രിസഭാ യോഗ തീരുമാനത്തിൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉൾപ്പെടെ 10.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ വീട് നവീകരിച്ച് അടുത്തിടെ തോക്കോൽ കൈമാറിയിരുന്നു.
ബിന്ദുവിൻ്റെ മകന് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി
107
previous post
