ഓപ്പറേഷൻ നുംഖോറിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ദുൽഖർ സൽമാൻ്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം വിട്ടുനൽകും. വാഹന വിലയുടെ 20% ബാങ്ക് ഗ്യാരണ്ടിയിലാണ് വാഹനം വിട്ടു നൽകുക. ദുൽഖർ സൽമാൻ്റേത് ഉൾപ്പെടെ 2 വാഹനങ്ങളാണ് കസ്റ്റംസ് വിട്ടുനൽകുക.
കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം. പിടിച്ചെടുത്ത വാഹനം തിരികെ വേണമെന്ന ദുൽഖറിൻ്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിനോട്നിർദേശിച്ചിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് തീരുമാനമെന്ന് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അറിയിച്ചു. റോബിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനവും വിട്ടുനൽകും.


