Home National News ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക വളരെ മോശം

ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക വളരെ മോശം

by Sayana k
0 comments

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിൽ തന്നെ തുടർന്നു. പലയിടത്തും വായു ഗുണനിലവാര സൂചിക 300ന് മുകളിൽ. ഇതിനോടകം GRAP 1 പ്രകാരം ഉള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, രാവിലെ 8 മണിക്ക് AQI 367 ആയി കാണപ്പെട്ടു. AQI റീഡിംഗിനെ നല്ലത് (0-50), തൃപ്തികരമായത് (51-100), മിതമായ മലിനീകരണം (101-200), മോശം (201-300), വളരെ മോശം (301-400), ഗുരുതരമായത് (401-500) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

ആനന്ദ് വിഹാർ, ബവാന, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിൽ യഥാക്രമം 276, 367, 310, 212 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. ദ്വാരക സെക്ഷൻ 8-ൽ 305 ഉം, നെഹ്‌റു നഗറിൽ 269 ഉം, ഐജിഐ വിമാനത്താവളത്തിൽ (ടി3) 221 ഉം, രോഹിണിയിൽ 245 ഉം, പുസയിൽ 224 ഉം, ഇന്ത്യാ ഗേറ്റിൽ (200) ഉം വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign