Home News സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പന്ത്രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പന്ത്രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

by Sayana k
0 comments

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശൂർ, പാലക്കാട് ജില്ലകൾ ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ്. മറ്റ് 8 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം വരും മണിക്കൂറിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. ഇതിനൊപ്പം, ബംഗാൾ ഉൾക്കടലിൽ വീണ്ടും രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതിൻ്റ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരുന്ന 5 ദിവസം കൂടി നേരിയതോ ഇടത്തരമായതോ ആയ മഴയക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ തീരദേശ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign