Home News കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യം; മല്ലിക സാരാഭായിയെ തള്ളി വിസി

കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യം; മല്ലിക സാരാഭായിയെ തള്ളി വിസി

by Sayana k
0 comments

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കേരള കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി വൈസ് ചാൻസലർ. കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യമെന്ന് വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണൻ

കലാമണ്ഡലത്തിലെ നിയമനങ്ങൾ നടന്നത് സുതാര്യമായി. നിയമനങ്ങളിൽ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ല എന്ന് തന്‍റെ രണ്ടുവർഷത്തെ അനുഭവങ്ങളിൽ നിന്ന് പറയാൻ കഴിയും. ഏറ്റവും മികച്ച രീതിയിൽ കല കൈകാര്യം ചെയ്യുന്നവരാണ് കലാമണ്ഡലത്തിലെ അധ്യാപകരെന്നും വൈസ് ചാൻസലർ വിശദീകരിച്ചു.

എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ നിയമനം മൂലം യോഗ്യതയില്ലാത്തവർ ജീവനക്കാരായി കടന്നു കൂടിയെന്നും, ഇംഗ്ലീഷിൽ ഇമെയിൽ അയക്കാൻ പോലും ജീവനക്കാർ അറിയില്ലെന്നുമായിരുന്നു ചാൻസിലർ മല്ലിക സാരാഭായിയുടെ വിമർശനം. എന്നാൽ, ചാൻസലറുടെ പരാമർശം തള്ളുകയാണ് വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണൻ.

2022 മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കത്തെ തുടർന്നായിരുന്നു മല്ലിക സാരാഭായിയെ കല്പിത സർവകലാശാല ചാൻസലറായി സർക്കാർ നിയമിച്ചത്. മല്ലിക സാരഭായി ഇപ്പോൾ ഉയർത്തിയ വിമർശനം സർക്കാരിനെയും എൽഡിഎഫിനെയും ഒരുപോലെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign