സി വി സലാം രചിച്ച ജഹന്നാരാ പുസ്തകം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ചരിത്രകാരൻ ഡോക്ടർ പി ജെ വിൻസെന്റ് പ്രകാശനം ചെയ്തു. നോവലിസ്റ്റ് ഇ എം ഹാഷിം ഏറ്റുവാങ്ങി.പുരോഗമന കലാസാഹിത്യ സംഘം ആണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കുറിയ പുസ്തകപരിചയം നടത്തി. സി വി സലാം, ശ്രീധരൻ സംഘമിത്ര, മഹമൂദ് പറശ്ശിനിക്കടവ്, മീര കോയ്യോട്, സിപി രമേശൻ എന്നിവർ സംസാരിച്ചു. എ അശോകൻ സ്വാഗതം പറഞ്ഞു.

