Home News സംസ്ഥാന സർക്കാരിനെതിരെ ബിജെപി

സംസ്ഥാന സർക്കാരിനെതിരെ ബിജെപി

by Sayana k
0 comments

സംസ്ഥാന സർക്കാരിനെതിരെ ബിജെപി. നാലര കൊല്ലത്തിന് ശേഷമാണ് മുഖ്യമന്ത്രി ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാലര കൊല്ലം മുന്പ് നൽകിയ വാഗ്ദാനങ്ങൾ എന്തുകൊണ്ട് ഇപ്പോൾ പ്രഖ്യാപിച്ചു. ഇതാണോ സംസ്ഥാന സർക്കാരിന്റെ ജനാധിപത്യ സംവിധാനമെന്നും അദ്ദേഹം ചോദിച്ചു.തിരഞ്ഞെടുപ്പിന് നാലുമാസം മുമ്പ് പ്രഖ്യാപിക്കുന്നതാണോ ജനാധിപത്യ സംവിധാനം. ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രഖ്യാപിച്ച പദ്ധതികൾക്ക് എല്ലാം കടം വാങ്ങിയാണ് കാശ് നൽകുന്നത്. നെൽക്കർഷകർക്ക് കാശു നൽകാൻ സർക്കാരിന് കഴിയുന്നില്ല.സാധാരണക്കാരെ സഹായിക്കാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ആണെങ്കിൽ 70 വയസ്സിനു മുകളിലുള്ളവർക്ക് ഫ്രീ ഇൻഷുറൻസ് ഇന്ന് പ്രഖ്യാപിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

പിഎം ശ്രീ MoU ഒപ്പിട്ടാൽ പിൻവലിക്കാനോ റദ്ദാക്കാനോ ഒരു ഓപ്ഷൻ ഇല്ല. ഇതിൽ രാഷ്ട്രീയം കൊണ്ട് വരാൻ പാടില്ല.സ്കൂൾ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ബിജെപി ഇത് ഒരു പ്രധാന ചർച്ച വിഷയം ആക്കും. കുട്ടികളുടെ ഭാവി വച്ച് രാഷ്ട്രീയം കളിക്കരുത്. അതി ദാരിദ്രത്തിൽ നിന്ന് ജനങ്ങൾ പുറത്ത് വന്നത് കേന്ദ്ര സർക്കാർ പദ്ധതികളുടെ ഫലമായി. ക്രെഡിറ്റ്‌ മുഖ്യമന്ത്രി എടുത്തോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign