Home News മില്‍മയിലെ വിവിധ തസ്തികകളിലേക്ക് നിയമനം, സംസ്ഥാനത്താകെ 198 ഒഴിവുകള്‍’: മന്ത്രി ജെ ചിഞ്ചു റാണി

മില്‍മയിലെ വിവിധ തസ്തികകളിലേക്ക് നിയമനം, സംസ്ഥാനത്താകെ 198 ഒഴിവുകള്‍’: മന്ത്രി ജെ ചിഞ്ചു റാണി

by Sayana k
0 comments

മിൽമ പാൽ വില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ ആലോചിക്കുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. തിരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് ഇപ്പോൾ ആലോചിക്കാത്തത്. പാൽ വില കൂട്ടേണ്ടത് മിൽമ. പാൽ വില വർധിപ്പിക്കണമെന്ന ശുപാർശ മിൽമ സർക്കാരിന് നൽകിയാൽ അത് പരിശോധിക്കും. മിൽമയുടെ ലാഭത്തിന്റെ 85% ഉം ലഭിക്കുന്നത് ക്ഷീര കർഷകർക്കെന്ന് മന്ത്രി അറിയിച്ചു. എന്നാൽ നേരിയ വില വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് മിൽമ തിരു. മേഖല ചെയർപേഴ്സൺ മണി വിശ്വനാഥ് പറഞ്ഞു.

അതേസമയം മിൽമ റിക്രൂട്ട്മെൻ്റ് തിരുവനന്തപുരം, മലബാർ മേഖലയിൽ നിരവധി ഒഴിവുകൾ ഉണ്ട്. നിയമന നടപടികൾ സ്വീകരിക്കുന്നു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം മേഖലയിൽ നിയമനം നടക്കുന്നത്.

വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. മലബാർ മേഖലയിൽ 23 ഓളം വരുന്ന തസ്തികകളിൽ 47 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന നൽകും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ഭിന്നശേഷി വിഭാഗം ഇന്നവർക്ക് ചട്ടപ്രകാരമുള്ള സംവരണം നൽകിയാണ് വിജ്ഞാപനമെന്നും മന്ത്രി അറിയിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign