ഹാൾ ടിക്കറ്റ്
കണ്ണൂർ സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, പാലയാട് കാമ്പസിലെ മൂന്നാം സെമെസ്റ്റർ ഇന്റഗ്രേറ്റഡ് BA LLB ഡിഗ്രി (റെഗുലർ 2024 അഡ്മിഷൻ/സപ്ലിമെന്ററി 2023 അഡ്മിഷൻ)/ BA LLB സപ്ലിമെന്ററി (2016 – 2022 അഡ്മിഷൻ) നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് (Ph. No: 0497-2715264).
ബി എ എം എസ് മേഴ്‌സി ചാൻസ് പരീക്ഷ
തേർഡ് പ്രൊഫഷണൽ ബി എ എം എസ് മേഴ്‌സി ചാൻസ് (2008 &2009 അഡ്മിഷൻ) ഡിസംബർ 2025 പരീക്ഷകൾക്ക് 29.11.2025 വരെ പിഴയില്ലാതെയും 02.12.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരിഷ്‌ക്കരിച്ച വിജ്ഞാപനം
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ 18.11.2025 തീയതിയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സി. ബി.സി.എസ്. എസ്.- റെഗുലർ), നവംബർ 2025 പരീക്ഷകളുടെ പരിഷ്‌ക്കരിച്ച വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പുതുക്കിയ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിൽ 2025 നവംബർ 24 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ( സി ബി സി എസ് എസ്- റഗുലർ -2024 അഡ്‌മിഷൻ / സപ്പ്ളിമെന്‍ററി – 2023 & 2022 അഡ്‌മിഷൻ), നവംബർ 2025 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സപ്ലിമെന്ററി പരീക്ഷകൾ
സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.കോം. (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ്- സപ്ലിമെന്ററി-2023 & 2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 നവംബർ 10 മുതൽ 11 വരെയും, പിഴയോടുകൂടി നവംബർ 12 വരെയും അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിെല നാലാം സെമസ്റ്റർ (2023 അഡ്മിഷൻ) എം എ/എം എ സ്സി/എം.ബി.എ/എം സി എ/ M.Lib.I.Science./എൽ എൽ എം/എം പി ഇ എസ് (സി ബി സി എസ് എസ്) സപ്പ്ളിമെന്ററി (2023 അഡ്മിഷൻ ) ജൂൺ 2025 പരീക്ഷ ഹാൾടിക്കറ്റ് (പ്രൊവിഷണൽ ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .


