Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം  ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2022 പ്രവേശനം) ജി.പി.എം. ഗവ. കോളജ്, മഞ്ചേശ്വരം, ഗവ.കോളജ്, കാസർഗോഡ്, ഇ.കെ.എൻ.എം. ഗവ. കോളജ്, എളേരിത്തട്ട്, സെന്റ് പയസ് ടെൻ കോളജ്, രാജപുരം, എൻ.എ.എസ് കോളജ്, കാഞ്ഞങ്ങാട്  എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത് ബി.എ. ഇക്കണോമിക്സ്/ ബി.എ. മലയാളം/ ബി.എ. അഫ്സൽ-ഉൽ-ഉലമ/ ബി.എ. ഇംഗ്ലിഷ്/ ബി.എ. ഹിസ്റ്ററി/ ബി.എ. പൊളിറ്റിക്കൽ സയൻസ്/ ബി.ബി.എ. / ബി.കോം. ഡിഗ്രി ഏപ്രിൽ, 2025 സെഷൻ പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2025 സെഷൻ (2023 പ്രവേശനം), ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി, ഏപ്രിൽ 2025 സെഷൻ (2024 പ്രവേശനം) പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും വിദൂര വിദ്യാഭ്യാസം ഒന്നും രണ്ടും വർഷം ബിരുദം (ഏപ്രിൽ 2024 സെഷൻ – 2011 മുതൽ 2018 (മേഴ്‌സി ചാൻസ്) 2019 (സപ്ലിമെന്ററി) വരെയുള്ള പ്രവേശനം) സപ്ലിമെന്ററി വിദ്യാർഥികളുടെയും ഗ്രേഡ് കാർഡുകൾ, 13.11.2025, വ്യാഴാഴ്ച,  10.30 am  മുതൽ 2.30 pm വരെ കണ്ണൂർ യൂണിവേഴ്‌സിറ്റി കാസർഗോഡ് ക്യാംപസ്, ചാല റോഡ്, വിദ്യാനഗർ പി.ഒ., കാസർഗോഡ് വച്ച് വിതരണം ചെയ്യുന്നു.

ഹാൾ ടിക്കറ്റ്/ സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സഹിതം വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നൽകുന്നതല്ല. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ അന്നേ ദിവസം ഗ്രേഡ് കാർഡുകൾ കൈപ്പറ്റാനാവാത്ത വിദ്യാർഥികൾ പിന്നീട് സർവ്വകലാശാലയുടെ കണ്ണൂർ താവക്കര ക്യാമ്പസ്സിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് വിഭാഗത്തിൽ നേരീട്ട് ഹാജരായി ഗ്രേഡ് കാർഡുകൾ കൈപ്പറ്റേണ്ടതാണ്.

                        നവംബർ  12 ലെ പരീക്ഷയ്ക്ക് മാറ്റം

2025 നവംബർ 12-ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷകൾ നവംബർ 24-ലേക്ക് മാറ്റി. നവംബർ 14 മുതൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ ടൈംടേബിളിൽ പ്രതിപാദിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign