Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

കണ്ണൂർ യൂണിവേഴ്സിറ്റി  മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ സ്വിമ്മിങ്ങ് പൂളിൻറ  നവീകരണത്തിനുശേഷം നീന്തൽ പരിശീലനം പുന:രാരംഭിച്ചതായി അറിയിക്കുന്നു. നീന്തൽ പരിശീലനത്തിന് താത്പര്യമുള്ളവർ കായിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ-0497 2784 615.

നീന്തൽ പരിശീലനത്തിന് വാർഷിക/ മാസ അംഗത്വം ലഭ്യമാണ്. മണിക്കൂർ അടിസ്ഥാനത്തിൽ ദിവസേന നീന്തൽ പരിശീലനം നടത്തുന്നതിന് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സ്കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും നീന്തൽപരിശീലനത്തിന് പ്രത്യേക പാക്കേജ് ഉണ്ടായിരിക്കുന്നതാണ്. രാവിലെയും വൈകുന്നേരവും പരിശീലനത്തിന് പ്രത്യേക ബാച്ചുകൾ ഉണ്ടായിരിക്കും. നീന്തൽപരിശീലനം വിജയകരമായി പൂർത്തികരിക്കുന്നവർക്ക്  സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. നീന്തൽ മത്സരങ്ങൾ നടത്തുന്നതിന് സ്വിമ്മിങ്ങ് പൂൾ ഉപയോഗിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

നാലാം  സെമസ്റ്റർ ഇന്റഗ്രേറ്റഡ്  എം പി ഇ എസ് (2023 Admission -റഗുലർ) -ഹാൾടിക്കറ്റ്

 സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ നാലാം  സെമസ്റ്റർ  ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്  (ഇന്റഗ്രേറ്റഡ് എം പി ഇ എസ്) (സി ബി സി എസ് എസ്- 2023 അഡ്മിഷൻ-റഗുലർ) മെയ്  2025 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരിഷ്‌ക്കരിച്ച ടൈംടേബിൾ

    കണ്ണൂർ സർവ്വകലാശാല ജേർണലിസം പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എ ജേർണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ  (സി ബി സി എസ് എസ് – റഗുലർ/സപ്ലിമെന്ററി), നവംബർ 2025 പരീക്ഷകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ  ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

                                     പ്രായോഗിക പരീക്ഷകൾ 

ഏഴ്,ഒൻപത് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ  ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ  ലേണിങ് (റഗുലർ),ഒക്ടോബര് 2025   പ്രായോഗിക പരീക്ഷകൾ  2025  നവംബർ 20, 27 തീയതികളിലായി  കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആന്റ് സയന്സ് കോളേജിൽ  വച്ച് നടത്തുന്നതാണ് .

ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

                                     ഹാൾ ടിക്കറ്റ്                                                                    

 മഞ്ചേശ്വരം  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ   മൂന്നാം സെമെസ്റ്റർ ത്രിവത്സര എൽ എൽ ബി, നവംബർ 2025  (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അഫിലിയേറ്റഡ് കോളേജുകളിലെയും  ഐ ടി എഡ്യൂക്കേഷൻ  സെന്ററിലെയും 19/11/2025   നു ആരംഭിക്കുന്ന  മൂന്നാം സെമസ്റ്റർ എം സി എ (റഗുലർ/സപ്ലിമെൻറ്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2025  പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

                        പരീക്ഷ നവംബർ 26 ന്  നടക്കും

തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട് ഓഫ് പബ്ലിക് പോളിസി&ഡവലപ്മെന്റ് ലെ മൂന്നാം സെമസ്റ്റർ  എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ നവംബർ 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന PPD3C14 Policies for Local Economic and Social Development എന്ന പരീക്ഷ നവംബർ 26 ന്  നടക്കും  

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign