ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവ്വകലാശാലയിൽ എൻഫോഴ്സ്മെൻ്റ് പരിശോധന. 25 ഇടങ്ങളിലാണ് പരിശോധന നടന്നത്. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന ഡോ.ഉമർ നബിയുടെ വിഡിയോയും പുറത്തുവന്നു. അതിനിടെ ഭീകരർ ഡൽഹിയിൽ ഹമാസ് മോഡൽ ഡ്രോൺ ആക്രമണത്തിനും പദ്ധതിയിട്ടിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
രാവിലെ 5 മണിയോടെയാണ് ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലഹ് സർവ്വകലാശാലയിൽ എൻഫോഴ്സ്മെൻ്റ് പരിശോധന ആരംഭിച്ചത്. ഡൽഹി ഹരിയാന തുടങ്ങി 25 ഇടങ്ങളിൽ പരിശോധന മണിക്കൂറുകളോളം നീണ്ടുനിന്നു. അതിനിടെ സ്ഫോടനം നടക്കുന്നതിന് മുന്നേ ഉമർ നബി ചാവേർ അക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോ പുറത്തുവന്നു. ആത്മഹത്യാ ബോംബിംഗ്’ എന്ന് ലേബൽ ചെയ്യപ്പെട്ട ആശയം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. അത് രക്തസാക്ഷിത്വ ഓപ്പറേഷനാണ് എന്നുമാണ് വിഡിയോയിൽ ഉമര്‍ നബി പറയുന്നത്.
അതെ സമയം ഇപ്പൊൾ പുറത്തുവന്ന വീഡിയോയുടെ ആധികാരികത വ്യക്തമായിട്ടില്ല. സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണമാണെന്നാണ് റിപ്പോർട്ടുകൾ. അക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്.
അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിൽ കൂടുതൽ അറസ്റ്റിലേക്ക് എൻഐഎ കടന്നു. ഇന്നലെ അറസ്റ്റിലായ കശ്മീർ സ്വദേശി ജസീർ ബീലാൽ വാണി ഡ്രോണിൽ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയെന്ന് ഏജൻസി വ്യക്തമാക്കി.


