Home News ജോലിഭാരം താങ്ങാനാകുന്നില്ല, ബംഗാളില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

ജോലിഭാരം താങ്ങാനാകുന്നില്ല, ബംഗാളില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

by Sayana k
0 comments

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ജോലി സമ്മർദം താങ്ങാൻ കഴിയാതെ വീണ്ടും ബി എൽ ഒ ആത്മഹത്യാ. പശ്ചിമ ബംഗാളിലാണ് ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തത്. ബംഗാളിൽ 28 ബി എൽ ഒ മാർ ആത്മഹത്യ ചെയ്തെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. ഇന്നലെ ഗുജറാത്തിലും ഒരു ബി എൽ ഒ ആത്മഹത്യ ചെയ്തിരുന്നു.

തീവ്രവോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ താങ്ങാനാവാത്ത ജോലി സമ്മർദം കാരണം ബി എൽ ഒ മാരുടെ ആത്മഹത്യ രാജ്യത്ത് കൂടിവരുന്നതിൽ വലിയ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയരുന്നത്. പശ്ചിമബംഗാളിലെ നദിയ ജില്ലയിലാണ് ഒരു ബി എൽ ഒ കൂടി ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ബി എൽ ഒ ആയ റിങ്കു തറഫ്ദറിനെ കണ്ടെത്തിയത്.

സമ്മർദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ബംഗാളിൽ ജോലി സമ്മർദം താങ്ങാൻ കഴിയാതെ 28 ബി എൽ ഒ മാർ ആത്മഹത്യ ചെയ്തെന്നും നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിലും ബി എൽ ഒ ആത്മഹത്യ ചെയ്തിരുന്നു. ഗിർ സോമനാഥ് ജില്ലയിലെ ബൂത്ത് ലെവൽ ഓഫീസർ ആയ അരവിന്ദ് വധേരയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലും ബി എൽ ഒ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യം പ്രതിപക്ഷം ശക്തമാകുകയാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign