Home News നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

by Sayana k
0 comments

തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെള്ളറട ഗിരീഷ്, ബിന്ദു ദമ്പതികളുടെ മകൻ അനന്ദു (13) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരക്കോണം പി പി എം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് ജോലി കഴിഞ്ഞ് മടങ്ങി എത്തി വാതിലിൽ മുട്ടിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അനന്തുവിനെ കണ്ടത്. ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign