Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ  2025, വിവിധ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന  തീയതികളിൽ അതത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

1) എം.എസ്.സി ഫിസിക്സ്/ ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ നാനോസയൻസ് സ്പെഷ്യലൈസേഷൻ – 2025 ഡിസംബർ 3 മുതൽ 22വരെ

2) എം.എസ്.സി ബോട്ടണി/ പ്ലാൻറ് സയൻസ് വിത്ത്ബയോഇൻഫോമാറ്റിക്സ് – 2025 ഡിസംബർ 18,19.

                           പരീക്ഷാ സമയം / തീയതി മാറ്റി

യഥാക്രമം 01.12.2025, 15.12.2025 തീയതികളിൽ ആരംഭിക്കുന്ന മൂന്ന് , ഒന്ന് സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷകൾ രാവിലെ 10 മണിക്ക് തുടങ്ങും.

30.12.2025 തീയതിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്നാം സെമസ്റ്റർ ബി എഡ് ഡിഗ്രിയുടെ BED C101 : Psychology of Childhood and Growing Up എന്ന പരീക്ഷ 22.12.2025 തീയതിയിൽ നടക്കുന്ന വിധം പുനഃക്രമീകരിച്ചു പരിഷ്കരിച്ച പരീക്ഷാ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

ബി.സി.എ. പ്രൈവറ്റ് രജിസ്ട്രേഷൻ: മൂന്നാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസ് കോഴ്സ് ഫീസ് 

 കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2024 പ്രവേശനം ബിസിഎ പ്രോഗ്രാം വിദ്യാർഥികളുടെ  മൂന്നാം സെമസ്റ്ററിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേജർ കോഴ്സിന്റെ പ്രാക്ടിക്കൽ ക്ലാസുകൾക്കുള്ള  കോഴ്സ് ഫീസ്  ₹2,500/-രൂപ, ഡിസംബർ 1 മുതൽ 6 വരെ സർവകലാശാല വെബ്സൈറ്റിൽ ACADEMICS > PRIVATE REGISTRATION > BCA PRACTICAL FEE എന്ന ലിങ്ക് വഴി അടയ്ക്കേണ്ടതാണ്. ഫീസ് അടച്ച്  പ്രാക്ടിക്കൽ ക്‌ളാസുകളിൽ ഹാജരായ വിദ്യാർത്ഥികൾക്ക് മാത്രമേ മൂന്നാം സെമസ്റ്റർ  പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign