Home News എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

by Sayana k
0 comments

എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് ഏറ്റുമാനൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചിരുന്നു.

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ് ബി സരസ്വതി. ഛായാഗ്രാഹകന്‍ വേണു, എന്‍ രാമചന്ദ്രന്‍ ഐപിഎസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം നാളെ ഏറ്റുമാനൂരിലെ വീട്ടുവളപ്പിൽ നടക്കും. ഓർമ്മകൾ ചന്ദനഗന്ധം പോലെ, കരിഞ്ഞ പൂക്കൾ വാസന്തിക്കൊരു രക്ഷാമാർഗം, ക്യൂറിയും കൂട്ടരും എന്നിവ കൃതികളാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign